CBSE Board Class 12 Exam 2021 Evaluation: സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണ്ണയം എങ്ങനെയെന്ന് ഇന്ന് അറിയിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ

. ഇന്നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ നടത്തില്ലെന്ന് പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 09:53 PM IST
  • ഇന്നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ നടത്തില്ലെന്ന് പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.
  • വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് പരീക്ഷകൾ നടത്തേണ്ടയെന്ന് തീരുമാനിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.
  • മുമ്പ് നടന്ന യോഗങ്ങളിൽ മിക്ക സംസ്ഥാനങ്ങളും പരീക്ഷ നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
  • യോഗത്തിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
CBSE Board Class 12 Exam 2021 Evaluation: സിബിഎസ്ഇ പ്ലസ് ടു  പരീക്ഷകളുടെ മൂല്യനിർണ്ണയം എങ്ങനെയെന്ന് ഇന്ന് അറിയിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ

New Delhi: സിബിഎസ്ഇ പ്ലസ് ടു (CBSE Board Plus Two) പരീക്ഷകൾ നടത്തില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ പരീക്ഷയുടെ മൂല്യനിർണ്ണയം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇന്ന് വ്യക്തമാക്കില്ലെന്ന് സിബിഎസ്ഇയുടെ വക്താവായ രമ ശർമ്മ പറഞ്ഞു. ഇന്നാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ നടത്തില്ലെന്ന് പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും  കണക്കിലെടുത്താണ് പരീക്ഷകൾ നടത്തേണ്ടയെന്ന് തീരുമാനിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.  മുമ്പ് നടന്ന യോഗങ്ങളിൽ മിക്ക സംസ്ഥാനങ്ങളും പരീക്ഷ (Exam) നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ നടത്തേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. യോഗത്തിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ALSO READ: Breaking: CBSE Board 12 th Exam: ഈ കൊല്ലം സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ നടത്തില്ല

മാത്രമല്ല വിദ്യാർഥികളുടെയും, അധ്യാപകരുടെയും, മാതാപിതാക്കളുടെയും ഇടയിൽ നിൽ നിൽക്കുന്ന പരീക്ഷയെ കുറിച്ചുള്ള ഉത്കണ്ഠയും സമ്മർദ്ദവും അവസാനിപ്പിക്കണമെന്നും അദ്ദേഹം (Prime Minister) പറഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷയെഴുതാൻ നിര്ബന്ധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: CBSE Board 12th Exam 2021: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്ന്

പരീക്ഷകളുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചെയർമാൻ മനോജ് അഹൂജ എന്നിവരും പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News