New Delhi: കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി CBSE. ഇത്തവണ പ്രധാന വിഷയങ്ങള്‍ക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്താനാണ് സി.ബി.എസ്.സിയുടെ നിര്‍ദ്ദേശം.
CBSEയുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിച്ചു ചേര്‍ത്തി രിയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ഭാഷാ വിഷയവും മൂന്ന് എലക്ടീവ് വിഷയങ്ങള്‍ക്കും പരീക്ഷ നടത്തിയാല്‍ മതി എന്നാണ് CBSE മുന്നോട്ടു വച്ചിരിയ്ക്കുന്ന നിര്‍ദ്ദേശം. ഈ വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അഞ്ചാമത്തെയും ആറാമത്തെയും വിഷയങ്ങളുടെ ഫലം തീരുമാനിക്കും.
കൂടാതെ, ഓരോ പരീക്ഷയുടേയും ദെെര്‍ഘ്യം മൂന്ന് മണിക്കൂറിന് പകരം ഒന്നര മണിക്കൂറായി ചുരുക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ചോദ്യപ്പേപ്പര്‍ ഫോര്‍മാറ്റ് സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. ചോദ്യപ്പേപ്പര്‍ ഫോര്‍മാറ്റിലും മാറ്റമുണ്ടാകും എന്നാണ് സൂചന.
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാലിന് പുറമേ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
Also Read: CBSE Board Exam 2021: Entrance, പ്ലസ് ടു എക്‌സാമുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഉന്നത തല യോഗം നാളെ
രാജ്യത്ത് കോവിഡ് വ്യാപനാം ഏറെ ശക്തമായതോടെ CBSE പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
അതേസമയം, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ അഭിപ്രായം ട്വിറ്ററിലൂടെ മന്ത്രാലയം തേടിയിരുന്നു. എന്നാല്‍ പരീക്ഷായുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ ഏറെ മാനസിക സംഘര്‍ഷത്തിന് വഴിതെളിച്ചിരുന്നു. കൂടാതെ,
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
-