ഗതാഗത വികസനത്തിന് സുപ്രധാന പരിഗണന നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 25, 000 കിലോമീറ്റർ ലോക നിലവാരമുള്ള പാതകൾ ലക്ഷ്യം. 2022-23 ൽ 25,000 കിലോമീറ്റർ എക്സ്പ്രസ് വേയാണ് ലക്ഷ്യമിടുന്നത്. മലയോര ഗതാഗത മേഖലയിൽ പുതിയ പദ്ധതി. പിഎം ഗതിശക്തിയിലാണ് ഗതാഗത മേഖലയുടെ വികസനം ഉൾക്കൊള്ളിച്ചരിക്കുന്നത്.
ഗതാഗതമേഖലയെ ശക്‌തിപ്പെടുത്താൻ 20,000 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചു. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖങ്ങൾ തുടങ്ങി ഏഴ് മേഖലകളിൽ ദ്രുതവികസനം നടപ്പാക്കും. 100 മൾട്ടി മോഡൽ കാർഗോ ടെർമിനലുകൾ നിർമിക്കും. മലയോര ഗതാഗതത്തിന് പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. മലയോര റോഡ് വികസനം വേഗത്തിലാക്കാൻ പർവത് മാല പദ്ധതി നടപ്പാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...