ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ഇന്ന് (മെയ് 12) അവസാനിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ബിഎസ്എഫ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 247 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അതിൽ 217 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ), 30 ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഉദ്യോഗാർത്ഥികൾ മെട്രിക്കുലേഷൻ തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റക്സ് എന്നീ വിഷയങ്ങളോടെ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
BSF ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023: ശമ്പള സ്കെയിൽ
ഹെഡ് കോൺസ്റ്റബിൾ റേഡിയോ ഓപ്പറേറ്റർ: പേ മെട്രിക്‌സിലെ ലെവൽ 4
ഹെഡ് കോൺസ്റ്റബിൾ റേഡിയോ മെക്കാനിക്ക്: 25, 500-81, 100 രൂപ (ഏഴാം സെൻട്രൽ പേ സ്കെയിൽ പ്രകാരം)
ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം
ഘട്ടം 1: rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: ലോഗിൻ വിൻഡോയിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക
ഘട്ടം 4: ഫോം പൂരിപ്പിക്കുക
ഘട്ടം 5: ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
ഘട്ടം 6: അപേക്ഷാ ഫീസ് അടയ്ക്കുക
സ്റ്റെപ്പ് 7: കൂടുതൽ റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...