Bone Death: ബ്ലാക്ക് ഫംഗസിന് പിന്നാലെ അസ്ഥിമരണം, കോവിഡ് ഭേദമായവര്‍ക്ക് പുതിയ ഭീഷണി

Covid ഭേദമായവരില്‍ കാണപ്പെട്ട ബ്ലാക്ക്‌ ഫംഗസ് (Black Fungus)  എന്ന  രോഗാവസ്ഥയ്ക്ക് പിന്നാലെ മറ്റൊരു രോഗം കൂടി  ഭീഷണി ഉയര്‍ത്തുകയാണ്.... 

Written by - Zee Malayalam News Desk | Last Updated : Jul 6, 2021, 02:13 PM IST
  • കോവിഡ് ഭേദമായവരില്‍ അവസ്കുലര്‍ നെക്രോസിസ് (Avascular Necrosis - AVN) അസ്ഥി ടിഷ്യു നശിക്കുന്ന രോഗം. ഇപ്പോള്‍ വ്യാപകമാവുകയാണ്.
  • കോവിഡ് ഭേദമായി 2 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ രോഗാവസ്ഥയും തിരിച്ചറിഞ്ഞിരിക്കുന്നത്
Bone Death: ബ്ലാക്ക് ഫംഗസിന് പിന്നാലെ അസ്ഥിമരണം, കോവിഡ് ഭേദമായവര്‍ക്ക് പുതിയ ഭീഷണി

New Delhi: Covid ഭേദമായവരില്‍ കാണപ്പെട്ട ബ്ലാക്ക്‌ ഫംഗസ് (Black Fungus)  എന്ന  രോഗാവസ്ഥയ്ക്ക് പിന്നാലെ മറ്റൊരു രോഗം കൂടി  ഭീഷണി ഉയര്‍ത്തുകയാണ്.... 

കോവിഡ്  ഭേദമായവരില്‍  അവസ്കുലര്‍ നെക്രോസിസ് (Avascular Necrosis - AVN) അസ്ഥി ടിഷ്യു നശിക്കുന്ന രോഗം. ഇപ്പോള്‍ വ്യാപകമാവുകയാണ്.   മുംബൈയില്‍ ഈ രോഗം പിടിപെട്ട് ഇതിനോടകം നിരവധി പേര്‍ ആണ് ചികിത്സയ്ക്കായി എത്തുന്നത്‌.   

കോവിഡ്  (Covid-19) ഭേദമായവരിലാണ് ഈ പുതിയ രോഗാവസ്ഥയും കണ്ടെത്തിയിരിയ്ക്കുന്നത് എന്നത്  ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കോവിഡ്  മുക്തരായവരില്‍  കണ്ടെത്തിയ ഫംഗസ് ബാധയ്ക്ക് ശേഷമാണ്  അസ്ഥി ടിഷ്യു നശിക്കുന്ന ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

40 വയസിന് താഴെയുള്ളവര്‍ക്കാണ് ഇതുവരെ ഈ രോഗം റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  കോവിഡ് ഭേദമായി 2 മാസങ്ങള്‍ക്ക് ശേഷമാണ്   പുതിയ രോഗാവസ്ഥയും തിരിച്ചറിഞ്ഞിരിക്കുന്നത്.  തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുന്നതാണ് തുടക്കത്തിലുള്ള  ലക്ഷണങ്ങള്‍ എന്നും പറയുന്നു.

കോവിഡ് ചികിത്സക്കുള്ള സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഈ രോഗവും ബ്ലാക്ക്‌  ഫംഗസും വരാന്‍ കാരണമെന്നാണ് ആരോഗ്യ  വിദഗ്ധര്‍ പറയുന്നത്.

ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്, ഗ്രീന്‍ ഫംഗസ് എന്നിവയ്ക്ക് പുറമെ കോവിഡ്  ഭേദമായതിന് ശേഷമുണ്ടാകുന്ന  അസ്ഥി മരണം എന്ന  രോഗവും  ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.  കൂടാതെ,  വരും മാസങ്ങളില്‍ ഈ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍.   സന്ധിവേദനയാണ് അസ്ഥി മരണത്തിന്‍റെ പ്രധാനലക്ഷണം.

Also Read: Lockdown Concessions: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമോ? ഇന്നറിയാം

എന്താണ് Bone death അഥവാ  അസ്ഥി മരണം?

അസ്ഥിയിലെ കോശങ്ങള്‍ നശിക്കുന്ന അവസ്ഥയാണ്   Bone death അഥവാ  അസ്ഥി മരണം.  അസ്‌ഥികളിലേക്കുള്ള രക്‌തപ്രവാഹം താല്‍ക്കാലികമായോ പൂര്‍ണമായോ നിലയ്‌ക്കുകയും അതുവഴി കോശങ്ങള്‍ നശിക്കുകയും  ചെയ്യുന്ന അവസ്ഥയാണ്‌  ഇത്. 

Also Read: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

കൊറോണ രോഗികളില്‍ ജീവന്‍ രക്ഷാ ഉപാധിയായി  ഉപയോഗിക്കുന്ന  കോര്‍ട്ടികോസ്റ്റിറോയിഡുകള്‍ മൂലമാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നത്.  സ്റ്റിറോയിഡ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കിടയില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്.

ഈ രോഗം ആരെ വേണമെങ്കിലും ബാധിക്കാം എങ്കിലും   കൂടുതലും 30-50 പ്രായപരിധിയിലുള്ളവരിലാണ്‌ ഈ രോഗം കണ്ടുവരുന്നത്‌. കോവിഡ്‌ ഭേദമായി വര്‍ഷങ്ങള്‍ക്കുശേഷവും ഈ രോഗം പിടിപെടാം എന്നതിനാല്‍  ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്...   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News