West Bengal Election 2021: ബി.ജെ.പി തിരഞ്ഞെടുപ്പ് പത്രിക പ്രകാശനം ചെയ്തു,75 ലക്ഷം കർഷകർക്ക് പി.എം കിസ്സാൻ കുടിശ്ശിക, സർക്കാർ ജോലികളിലെ സ്ത്രീ പ്രാധിനിത്യം 33 ശതമാനമാക്കും

മാർച്ച് 27 മുതലാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ്  ആരംഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 07:42 PM IST
  • സങ്കൽപ പത്ര എന്നാണ് തങ്ങളുടെ പ്രകടന പത്രികയെ വിളിക്കുന്നതെന്ന് അമിത്ഷാ പ്രസംഗത്തിൽ പറഞ്ഞത്.
  • കിൻറർ ഗാർഡൻ മുതൽ ബിരുദാനന്തരബിരുദം വരെ വിദ്യാർഥിനികൾക്ക് സൌജന്യ വിദ്യാഭ്യാസം ലഭ്യമാക്കും
  • മൂന്ന് എയിംസ് ആശുപത്രികൾ സംസ്ഥാനത്ത് നിർമ്മിക്കും
  • രാഷ്ട്രീയ കൊലപാതകങ്ങൾക്കായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിക്കും
West Bengal Election 2021: ബി.ജെ.പി തിരഞ്ഞെടുപ്പ് പത്രിക പ്രകാശനം ചെയ്തു,75 ലക്ഷം കർഷകർക്ക് പി.എം കിസ്സാൻ കുടിശ്ശിക, സർക്കാർ ജോലികളിലെ സ്ത്രീ പ്രാധിനിത്യം 33 ശതമാനമാക്കും

west Bengal: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രിക (West Bengal Election 2021 ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രകാശനം ചെയ്തു. ഏറ്റവും മികച്ച വാഗദ്ദാനങ്ങളാണ് ഇത്തവണ ബി.ജെ.പി ബംഗാളിൽ മുന്നോട്ട് വെക്കുന്നത്. സർക്കാർ ജോലികളിലെ സ്ത്രീ പ്രാധിനിത്യം 33 ശതമാനമാക്കും, എല്ലാ കുംടുംബങ്ങളിലും ജോലി ഉറപ്പാക്കും, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കും. പി.എം കിസാൻ കുടിശ്ശിക  75 ലക്ഷം കർഷകർക്ക് ലഭ്യമാക്കും. മത്സ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 6000 രൂപ വീതം ലഭ്യമാക്കും.

സങ്കൽപ പത്ര എന്നാണ് തങ്ങളുടെ പ്രകടന പത്രികയെ വിളിക്കുന്നതെന്ന് അമിത്ഷാ (Amithsha) പ്രസംഗത്തിൽ പറഞ്ഞത്. കിൻറർ ഗാർഡൻ മുതൽ ബിരുദാനന്തരബിരുദം വരെ വിദ്യാർഥിനികൾക്ക് സൌജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും അമിത്ഷാ പറഞ്ഞു. മൂന്ന് എയിംസ് ആശുപത്രികൾ സംസ്ഥാനത്ത് നിർമ്മിക്കും. 

ALSO READ: Breaking : Om Birla ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാഷ്ട്രീയ കൊലപാതകങ്ങൾക്കായി പ്രത്യേക അന്വേഷണ സംഘം, രാഷ്ട്രീയ സംഘടനങ്ങളുടെ ഇരകളുടെ  പുനരധിവാസത്തിനായി 25 ലക്ഷവും ലക്ഷ്യമാക്കും.സംസ്ഥാന സർക്കാർ ജോലികൾക്കായി പൊതുയോഗ്യത പരീക്ഷ നടത്തും. കലയുടെയും,സംസ്കാരത്തിൻറെയും വികസനം ലക്ഷ്യമാക്കി 11000 കോടി രൂപ സൊനാർ ബംഗളാ (Bengala) ഫണ്ട് ലഭ്യമാക്കും.

ALSO READ: Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ

മാർച്ച് 27 മുതലാണ് പശ്ചിമ ബംഗാളിൽ (West Bengal) തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏപ്രിൽ 29ഒാടെ തിരഞ്ഞെടുപ്പ് അവസാനിച്ച് മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക. ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബംഗാൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News