Loksabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റിൽ ഒതുങ്ങും, കേന്ദ്രത്തില്‍ അധികാരമാറ്റം ഉറപ്പ്, അവകാശവാദവുമായി സഞ്ജയ് റൗത്

Loksabha Election 2024:  രാജ്യത്ത് ബിജെപിക്കെതിരായ തരംഗമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 100-110 സീറ്റുകൾ കുറയുമെന്നും കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാവുമെന്നും സഞ്ജയ് റൗത് 

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 04:08 PM IST
  • രാജ്യത്ത് ബിജെപിക്കെതിരായ തരംഗമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 100-110 സീറ്റുകൾ കുറയുമെന്നും കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാവുമെന്നും സഞ്ജയ് റൗത്
Loksabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 100 സീറ്റിൽ ഒതുങ്ങും, കേന്ദ്രത്തില്‍ അധികാരമാറ്റം ഉറപ്പ്, അവകാശവാദവുമായി സഞ്ജയ് റൗത്

Loksabha Election 2024: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (BJP) 100-110 സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന അവകാശവാദവുമായി ശിവസേന (യുബിടി) എംപിയും മുഖ്യ വക്താവുമായ സഞ്ജയ് റൗത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെയാണ് ബിജെപിയുടെ പരാജയം പ്രവചിച്ച് ശിവസേന നേതാവ് രംഗത്തെത്തിയിരിയ്ക്കുന്നത്. 

Also Read:  Extravagant Zodiac signs: ഈ രാശിക്കാര്‍ എത്ര പണം സമ്പാദിച്ചാലും ഒടുവില്‍ ദാരിദ്ര്യം ഫലം!! 

രാജ്യത്ത് ബിജെപിക്കെതിരായ തരംഗമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 100-110 സീറ്റുകൾ കുറയുമെന്നും കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാവുമെന്നും സഞ്ജയ് റൗത് പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു.   

Alo Read:  Karnataka Assembly Election 2023:  തിരഞ്ഞെടുപ്പ് ആവേശത്തില്‍ കർണ്ണാടക, വിജയമുറപ്പിച്ച് രണ്ട് മലയാളി സ്ഥാനാർത്ഥികൾ

2024ൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും?

പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ഇത് ആരുമാകാമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരുന്നാലും 2024 ൽ രാജ്യം കേന്ദ്രത്തിൽ അധികാരമാറ്റം കാണുമെന്നും അതിൽ സംശയമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാരാഷ്ട്രയിൽ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുന്ന സര്‍വേകള്‍ അദ്ദേഹം തന്‍റെ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നതിനായി മുന്നോട്ടു വയ്ക്കുകയും ചെയ്തു. അടിസ്ഥാന യാഥാർത്ഥ്യം വ്യക്തമായും അധികാരമാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ സർവേകളെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാവികാസ് അഘാഡി എത്ര സീറ്റ് നേടും?

വരാനിരിയ്ക്കുന്ന ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കി.  2024 ല്‍ നടക്കുന്ന മഹാരാഷ്ട്ര  നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം ഒന്നിച്ചുതന്നെ പോരാടുമെന്നും ആകെയുള്ള 288 സീറ്റില്‍ സഖ്യം 180-185 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 48 ലോക്‌സഭാ സീറ്റുകളിൽ എംവിഎ സഖ്യം 40 സീറ്റുകളും നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവസേന (യുബിടി) അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളേയും  സമ്മർദ്ദത്തിലാക്കാൻ ഭാരതീയ ജനതാ പാർട്ടി  ഇഡി, സിബിഐ തുടങ്ങിയ എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികകളേയും ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News