BJP Leader Shot Dead: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

BJP Leader Shot Dead In UP: സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ ചൗധരിക്ക് നേരെ ഒന്നിലധികം തവണയാണ് വെടിയുതിർത്തത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 01:36 PM IST
  • ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
  • കിസാൻ മോർച്ചയുടെ നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്
  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്
BJP Leader Shot Dead: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ചയുടെ നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. മൊറാദാബാദിലെ വസതിയിൽ നിന്ന് സഹോദരനൊപ്പം പാർക്കിലേക്ക് നടക്കാനിറങ്ങിയ അനൂജിനെ പിന്തുടർന്ന് ബൈക്കിലെത്തിയ മൂന്നംഗ സംഘം മജോല പ്രദേശത്ത് വെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ ചൗധരിക്ക് നേരെ ഒന്നിലധികം തവണയാണ് വെടിയുതിർത്തത്. ഉടൻ തന്നെ ഇദ്ദേഹത്തെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  അനുജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News