ജെപി നഡ്ഡയുടെ ഭാര്യയുടെ കാണാതായ എസ്.യു.വി കാർ വാരണാസിയിൽ നിന്നും കണ്ടെത്തി; രണ്ട് പേർ പോലീസ് പിടിയിൽ

JP Nadda's Wife Stolen Car Found : ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നിന്നുമാണ് ജെപി നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ എസ്.യു.വി കാർ കാണാതായത്

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 03:10 PM IST
  • മാർച്ച് 19നാണ് കാർ മോഷണം പോയത്
  • നാഗലാൻഡിലേക്ക് കാർ കടത്താൻ ശ്രമിക്കെയാണ് പോലീസ് കണ്ടെത്തുന്നത്
  • ടൊയോട്ടയുടെ ഫോർച്ച്യൂണറാണ് മോഷ്ടിക്കപ്പെട്ടത്
ജെപി നഡ്ഡയുടെ ഭാര്യയുടെ കാണാതായ എസ്.യു.വി കാർ വാരണാസിയിൽ നിന്നും കണ്ടെത്തി; രണ്ട് പേർ പോലീസ് പിടിയിൽ

ന്യൂ ഡൽഹി : ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ കാണാതായ കാർ ഉത്തർ പ്രദേശിയിലെ വാരണാസിയിൽ നിന്നും ഡൽഹി പോലീസ് കണ്ടെത്തി. ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നിന്നും മോഷ്ടിക്കപ്പെട്ട ടൊയോട്ട ഫോർച്ച്യൂണർ കാറാണ് പോലീസ് വാരണാസിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദബാദ് സ്വദേശികളായ ഷഹീദ്, ശിവാങ് ത്രിപാഠി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കാർ നാഗാലാൻഡിക്ക് കടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം.

മാർച്ച് 19ന് ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ നിന്നുമാണ് ബിജെപി ദേശീയ അധ്യക്ഷന്റെ ഭാര്യ മല്ലിക നഡ്ഡയുടെ വാഹനം മോഷ്ടക്കപ്പെട്ടത്. സർവീസ് സെന്ററിൽ എത്തിച്ച കാർ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം പോയത്. തുടർന്ന് പോലീസിന് വിവരം നൽകി. കാണാതായ എസ്.യു.വി കാറിന് വേണ്ടിയുള്ള പ്രത്യേക അന്വേഷണം ഡൽഹി പോലീസ് സംഘടിപ്പിക്കുകയും ചെയ്തു.

ALSO READ : Money seized from BJP worker in chennai: ചെന്നൈയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടികൂടി; ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ അറസ്റ്റിൽ

പ്രതികൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി പകരം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് വാരണാസിയിലേക്കെത്തിച്ചത്. ഡൽഹിയിൽ നിന്നും പ്രതികൾ കാറുമായി അലിഗഡ്, ലഖിംപൂർ ഖേരി, ബറേലി, സീതാപൂർ, ലഖ്നൗ എന്നിവടങ്ങളിൽ സഞ്ചരിച്ചതിന് ശേഷമാണ് വാരണാസിയിൽ എത്തിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ ആദ്യം ഡൽഹിയിൽ നിന്നും ഗുരുഗ്രാം ഭാഗത്തേക്കാണ് കാറോടിച്ച് കൊണ്ടുപോയത്. കാറിൽ ഘടിപ്പിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് ഹിമാചൽ പ്രദേശ് രജിസ്ട്രേഷനായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. വാഹനം നാഗലാൻഡിൽ എത്തിച്ച് വിൽപന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News