Viral Video: കാൽനടയാത്രക്കാരിയെ ഉപദ്രവിക്കാൻ നോക്കിയ ബൈക്കുകാരന്റെ അവസ്ഥ കണ്ടുനോക്കൂ

Viral Video Today: എവിടെയും ഏത് സമയത്തും സ്ത്രീകൾ ശല്യം ചെയ്യപ്പെടാനും ആക്രമിക്കപ്പെടാനും കൊള്ളയടിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനുമുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 03:02 PM IST
  • ജോലിസ്ഥലത്തായാലും വീട്ടിലായാലും തെരുവിലായാലും സ്ത്രീകൾ സുരക്ഷിതരല്ലാതാകുന്നു
  • ഒരു സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
  • സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരന് ഉടൻ തന്നെ അയാളുടെ കർമ്മഫലം ലഭിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക
Viral Video: കാൽനടയാത്രക്കാരിയെ ഉപദ്രവിക്കാൻ നോക്കിയ ബൈക്കുകാരന്റെ അവസ്ഥ കണ്ടുനോക്കൂ

വൈറൽ വീഡിയോ: സ്ത്രീ സുരക്ഷയെക്കുറിച്ച് സമൂഹം സംസാരിക്കുന്നുണ്ടെങ്കിലും, എവിടെയും ഏത് സമയത്തും സ്ത്രീകൾ ശല്യം ചെയ്യപ്പെടാനും ആക്രമിക്കപ്പെടാനും കൊള്ളയടിക്കപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനുമുള്ള സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ജോലിസ്ഥലത്തായാലും വീട്ടിലായാലും തെരുവിലായാലും സ്ത്രീകൾ സുരക്ഷിതരല്ലാതാകുന്നു. ഒരു സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരന് ഉടൻ തന്നെ അയാളുടെ കർമ്മഫലം ലഭിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

ഒരു സ്ത്രീ ആളൊഴിഞ്ഞ റോഡിലൂടെ നടക്കുമ്പോൾ ഒരു ബൈക്ക് യാത്രക്കാരൻ അവളുടെ പുറകിൽ നിന്ന് അവളുടെ അടുത്തേക്ക് വരുന്നു. അവളുടെ ശരീരത്തിലേക്ക് അയാൾ കൈ കൊണ്ടുപോകാൻ ശ്രമിക്കുന്നത് കാണാം. അവൻ അവളെ തൊടാൻ പോകുമ്പോൾ, ബൈക്ക് തെന്നി താഴെ വീഴുന്നു.

അയാളും ബൈക്കും റോഡിൽ വീണു കിടക്കുന്നത് കാണാം. ഈ സമയം സ്ത്രീ അവനെ നോക്കുന്നത് കാണാം. എന്നാൽ, അവനെ അവ​ഗണിച്ചുകൊണ്ട് സ്ത്രീ മുന്നോട്ട് നടക്കുന്നു. പിന്നീട് അയാൾ പതിയെ എഴുന്നേറ്റ് ബൈക്കുമായി വന്ന വഴിക്ക് തന്നെ തിരിച്ച് മടങ്ങുന്നത് വീഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News