Bihar Railway Station Porn Video : 'അത് എന്റെ വീഡിയോ ആകാം?'; റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനിൽ അശ്ലീല വീഡിയോ, പ്രതികരിച്ച് പോൺ താരം

Kendra Lust on Patna Railway Station Porn Video : മൂന്ന് മിനിറ്റ് നേരമാണ് പോൺ വീഡിയോ പാറ്റ്ന ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ ടിവി സ്ക്രീനിൽ പ്ലേ ചെയ്യപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 08:56 PM IST
  • മൂന്ന് മിനിറ്റോളം വീഡിയോ ടിവി പ്ലേ ചെയ്തു
  • ബിഹാറിൽ പാറ്റ്ന റെയിൽവെ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്
  • ആരാധകന്റെ ചോദ്യത്തിനാണ് പോൺ താരം താൻ ആയിരിക്കുമെന്ന് മറുപടി നൽകിയത്
Bihar Railway Station Porn Video : 'അത് എന്റെ വീഡിയോ ആകാം?'; റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനിൽ അശ്ലീല വീഡിയോ, പ്രതികരിച്ച് പോൺ താരം

കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞ നിന്ന സംഭവമായിരുന്ന ബിഹാറിൽ പാറ്റ്ന ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ ടിവി സ്ക്രീനിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. മൂന്ന് മിനിറ്റുകൾ നേരം ടിവി സ്ക്രീനിൽ ആ വീഡിയോ പ്രദർശിപ്പിക്കുന്നത് തുടരുകയും ചെയ്തു. സംഭവം വാർത്തയായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ പ്രമുഖ പോൺ താരം കേന്ദ്ര ലസ്റ്റ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

'India #BiharRailwayStation' എന്ന കുറിപ്പ് ട്വിറ്ററിൽ രേഖപ്പെടുത്തി തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോൺ താരം വിഷയത്തിൽ ആദ്യ പ്രതികരിക്കുന്നത്. പൊതുയിടത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത് അൽപം ആശ്ചര്യത്തോടെ നിൽക്കുന്ന ചിത്രമാണ് കേന്ദ്ര ലസ്റ്റ് തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ : റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനിൽ അശ്ലീല വീഡിയോ, യാത്രക്കാർ പരാതി നൽകി

ഇതിന് പിന്നാലെ കമന്റുമായി മറുപടിയുമായി നിരവധി നെറ്റിസൺസ് രംഗത്തെത്തി. ഒരാൾ കേന്ദ്രയുടെ വീഡിയോ ആണ്  പ്രദർശിപ്പിച്ചത് എന്ന തമാശ രൂപേണ പോൺ താരത്തിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായി അതെ എന്ന കരുതുന്നുയെന്ന് പോൺ താരം ട്വീറ്റ് ചെയ്തു.

പാറ്റ്ന റെയിൽവെ സ്റ്റേഷനിൽ പരസ്യത്തിനായി സ്ഥാപിച്ച് എൽസിഡി സ്ക്രീനിലാണ് അശ്ലീല വീഡിയോ  പ്ലേ ചെയ്തത്. മാർച്ച് 20 രാവിലെ 9.30നാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾ പ്ലാറ്റ്ഫോമിൽ ഉള്ളപ്പോഴാണ് സംഭവം, റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ തന്റെ സ്‌മാർട്ട്‌ഫോണിൽ സംഭവം റെക്കോർഡ് ചെയ്‌തു സാമൂഹിക മാധ്യമങ്ങളിലും പങ്ക് വെച്ചതോടെ സംഭവം വിവാദമായി. സംഭവത്തിൽ പരസ്യക്കമ്പനിക്കെതിരെ റെയിൽവെ നടപടി എടുത്തൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News