Big Developments 2024: നവ വര്‍ഷത്തില്‍ നിങ്ങളെ കാത്തിരിയ്ക്കുന്നത് ഈ മഹാ സംഭവങ്ങള്‍!!

Big Developments 2024:  2024 ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണ്‌. നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നിരവധി സംഭവവികാസങ്ങൾ 2024-ല്‍ ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ചരിത്രപരമായ ഉദ്ഘാടനവും പുതുവര്‍ഷ ആരംഭത്തില്‍ നടക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 12:59 PM IST
  • രാജ്യം കാത്തിരിക്കുന്ന ഏറ്റവും മഹത്തായ സംഭവ വികാസമാണ് ജനുവരിയിൽ നടക്കാന്‍ പോകുന്നത്. മഹത്തായ ഈ വലിയ പരിപാടിയോടെയാണ് ജനുവരി ആരംഭിക്കുക
Big Developments 2024: നവ വര്‍ഷത്തില്‍ നിങ്ങളെ കാത്തിരിയ്ക്കുന്നത് ഈ മഹാ സംഭവങ്ങള്‍!!

Big Developments 2024: പുതുവർഷം പിറന്നിരിയ്ക്കുന്നു... ഇന്ത്യയിലുടനീളമുള്ള ആളുകൾ അവരുടേതായ രീതിയിൽ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു കഴിഞ്ഞിരിയ്ക്കുകയാണ്.  

Also Read:  Horoscope Today, January 1: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം 

2024 ഏറെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണ്‌. നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ നിരവധി സംഭവവികാസങ്ങൾ 2024-ല്‍ ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ചരിത്രപരമായ ഉദ്ഘാടനവും പുതുവര്‍ഷ ആരംഭത്തില്‍ നടക്കും. 

Also Read:  Lok Sabha Polls 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 290 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് 
  
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന നിരവധി സുപ്രധാന പദ്ധതികൾ ഏറ്റെടുക്കും. കൂടാതെ, കായിക മേഖലയില്‍ ടി20 ക്രിക്കറ്റ് ലോകകപ്പ്, ലോക സംഭവ വികസങ്ങള്‍ പരിഗണിച്ചാല്‍ യു‌എസ്‌എയിലെയും പാക്കിസ്ഥാനിലെയും തിരഞ്ഞെടുപ്പ് വരെ സംഭവിക്കാൻ പോകുന്ന വർഷമാണ് 2024.  

  
2024 ല്‍ നടക്കാനിരിയ്ക്കുന്ന വലിയ ചില  സംഭവവികാസങ്ങൾ അറിയാം  

1. ലോക്‌സഭാ തിരഞ്ഞെടുപ്പ് (Lok Sabha Elections 2024): ഈ വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ   18-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാം. തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ റെക്കോർഡ് തകർക്കാൻ ഭാരതീയ ജനതാ പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും ജനവിധി തേടും.  

2. അസംബ്ലി തിരഞ്ഞെടുപ്പ് (Assembly Elections): ജമ്മു കാശ്മീരിലടക്കം  നിരവധി പ്രധാന സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

3. രാമക്ഷേത്ര ഉദ്ഘാടനം (Ram Temple Inauguration): രാജ്യം കാത്തിരിക്കുന്ന ഏറ്റവും മഹത്തായ സംഭവ വികാസമാണ്  ജനുവരിയിൽ നടക്കാന്‍ പോകുന്നത്. മഹത്തായ ഈ വലിയ പരിപാടിയോടെയാണ് ജനുവരി ആരംഭിക്കുക.  പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ പുതുതായി നിർമ്മിച്ച ചരിത്രപരമായ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 ന് അയോധ്യയില്‍ നടക്കും.  

കൂടാതെ, ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരിപാടിയും നിര്‍ണ്ണായകമാണ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവ ൽ മാക്രോൺ മുഖ്യാതിഥിയാകും. 
 
4. ഐഎസ്ആർഒ (ISRO): ഐഎസ്ആർഒ 2024-ൽ നിരവധി പ്രധാന ദൗത്യങ്ങൾ ആരംഭിക്കാൻ പോകുന്നു. ഗഗൻയാൻ മിഷൻ, മംഗൾയാൻ-2, ശുക്രയാൻ-1 എന്നിങ്ങനെ പേരുള്ള രാജ്യത്തെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണ് പ്രധാന ഹൈലൈറ്റുകൾ. തുടർന്ന് നാസയും ഐഎസ്ആർഒയും ചേർന്ന് 'നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ (NISAR) സംയുക്ത സഹകരണം ഉണ്ടാകും. റിമോട്ട് സെൻസിംഗിലൂടെ ഭൂമിയുടെ സ്വാഭാവിക പ്രക്രിയകൾ നിരീക്ഷിക്കുന്നതിനായി ഈ ഉപഗ്രഹം 2024 ജനുവരിയിൽ വിക്ഷേപിക്കും.

5.ടി20 ലോകകപ്പ് (T20 World Cup): 2023ലെ ഏകദിന ലോകകപ്പിലെ തോൽവി മറന്ന് ടീം ഇന്ത്യ ടി20 ലോകകപ്പില്‍ പങ്കെടുക്കും. ഈ വർഷം ക്രിക്കറ്റ് ആരാധകർക്കായി വെസ്റ്റ് ഇൻഡീസും യുഎസും ചേർന്നാണ് ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ആദ്യമായി ഇതിൽ പങ്കെടുക്കും. വനിതാ ടി20 ലോകകപ്പിന്  ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും.

ഇവ കൂടാതെ മോദി 2.0 യുടെ അവസാന സാമ്പത്തിക ബജറ്റ് 2024, ആഗോള സംഭവവികാസങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന പാക്കിസ്ഥാനിലെയും യു‌എസ്‌എയിലെയും തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ നിരവധി സംഭവവികാസങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News