Bhabanipur Bypoll: ബിജെപി സ്ഥാനാർഥിക്കെതിരെ മികച്ച ലീഡുമായി മമമത ബാനർജി

ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനെതിരെ മികച്ച ഭൂരിപക്ഷത്തിലാണ് മമത മുന്നേറുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 01:32 PM IST
  • സൊവേദേബ് രാജിവച്ച് ഭവാനിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു
  • സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്
  • 24 കമ്പനി കേന്ദ്രസേനയെ ഭവാനിപൂരിൽ വിന്യസിച്ചിട്ടുണ്ട്
  • 21 റൗണ്ടുകൾ ആയാണ് ഭവാനിപ്പൂരിലും മറ്റു മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കുക
Bhabanipur Bypoll: ബിജെപി സ്ഥാനാർഥിക്കെതിരെ മികച്ച ലീഡുമായി മമമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ (West Bengal) ഭവാനിപ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി മികച്ച ഭൂരിപക്ഷത്തിൽ മുന്നേറുന്നു. ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനെതിരെ മികച്ച ഭൂരിപക്ഷത്തിലാണ് മമത മുന്നേറുന്നത്. 2011 തെരഞ്ഞെടുപ്പിൽ ഭവാനിപ്പൂരിൽ 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മമത ജയിച്ചത്. ഇക്കുറി ആ റെക്കോർഡ് തിരുത്തപ്പെടുമെന്നാണ് സൂചന.

ഭവാനിപ്പൂരിനൊപ്പം തെരഞ്ഞെടുപ്പ് നടന്നന്ന ജങ്കിപ്പൂർ , ഷംഷേർഗഞ്ച് എന്നീ മണ്ഡലങ്ങളിലും തൃണമൂൽ കോൺ​ഗ്രസ് ലീഡ് നിലനിർത്തുന്നതായാണ് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിച്ച് തൃണമൂൽ അധികാരം നിലനിർത്തി. പക്ഷേ, നന്ദിഗ്രാമിൽ സുവേധു അധികാരിയോട് മമതാ ബാന‍ർജി പരാജയപ്പെട്ടു.

ALSO READ: Bhawanipur Counting| ഇന്നറിയാം മംമ്തയുടെ മുഖ്യമന്ത്രി കസേരയുടെ ഉറപ്പ്, നിർണ്ണായക തിരഞ്ഞെടുപ്പ് ഫലം ഉടൻ

ജനപ്രാതിനിധ്യനിയമം അനുസരിച്ച് അധികാരമേറ്റ് ആറ് മാസത്തിനകം മുഖ്യമന്ത്രിയായ മമതയ്ക്ക് നിയമസഭാ അം​ഗത്വം നേടേണ്ടതായിട്ടുണ്ട്. തുടർന്ന് മമത മുഖ്യമന്ത്രിയായ ശേഷം മത്സരിക്കാൻ സൊവേദേബ് രാജിവച്ച് ഭവാനിപ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിതല സുരക്ഷാ സംവിധാനം ആണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 24 കമ്പനി കേന്ദ്രസേനയെ ഭവാനിപൂരിൽ വിന്യസിച്ചിട്ടുണ്ട്. 21 റൗണ്ടുകൾ ആയാണ് ഭവാനിപ്പൂരിലും മറ്റു മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കുക. സിപിഎം നേതാവ് ശ്രിജിബ് ബിശ്വാസ് ആണ് ഭവാനിപൂരിലെ ഇടത് സ്ഥാനാർഥി. കോൺ​ഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News