പുതിയ എക്സ്പ്രസ്സ് വേകൾ വരുന്ന സാഹചര്യത്തിൽ സ്ടലങ്ങൾ തമ്മിലുള്ള ദൂരങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറം മണിക്കൂർ കണക്കിന് കണക്കാക്കാൻ ഒരുങ്ങുകയാണ് നമ്മുടെ രാജ്യം. പുതിയ ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ വരുന്നതോട് കൂടി കർണാടകയിലെ രണ്ട് പ്രധാന നഗരങ്ങളായ ബംഗളൂരുവും മൈസൂരും തമ്മിലുള്ള യാത്രാസമയം 75 മുതൽ 90 വരെ മിനിറ്റുകൾ മാത്രമായി കുറയ്ക്കും. അതായത് 3.5 മുതൽ 4 വരെ മണിക്കൂറുകൾ മാത്രമായിരിക്കും യാത്ര സമയം. ഇത് കൂടാതെ ഇത് മൂന്ന് ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളുടെ ടൂറിസം മേഖലകളെയും കാര്യമായി സഹായിക്കും.
ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ ആരംഭിക്കുന്നതോടെ കർണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെയും ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കും. ഉദാഹരണത്തിന് ഊട്ടി, കൂർഗ്, വയനാട് എന്നീ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ബംഗളുരുവിൽ നിന്നുള്ള യാത്രാസമയം 5 മണിക്കൂറുകളിൽ താഴെ മാത്രമായി കുറയും. മാർച്ച്12 നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നത്.
ALSO READ: Delhi Mumbai Expressway: ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഉടൻ തുറക്കും; അറിഞ്ഞിരിക്കേണ്ടതെല്ലാം
ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതോട് കൂടി മൈസൂരിൽ നിന്ന് ബെംഗളുരുവിലേക്ക് വെറും 75 മിനിറ്റിൽ എത്താമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ട്വീറ്റ് ചെയ്തിരുന്നു. ദക്ഷണേന്ത്യയിലെ ഏറ്റവും പ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിലേക്ക് ബംഗളുരുവിൽ നാലര മണിക്കൂറുകളിൽ എത്താമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നിലവിൽ ബംഗളുരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രാസമയം 7 മണിക്കൂറുകളാണ്.
ബംഗളൂരുവിൽ നിന്ന് പ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉള്ള യാത്ര സമയം
ബാംഗ്ലൂരിൽ നിന്ന് കൂർഗിലേക്ക് 3.5 - 4 മണിക്കൂർ (നേരത്തെ ഇത് 6 മണിക്കൂർ ആയിരുന്നു)
ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 5.5 മണിക്കൂർ (നേരത്തെ ഇത് 8 മണിക്കൂർ ആയിരുന്നു)
ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്ക് 4 മണിക്കൂർ (നേരത്തെ ഇത് 6 മണിക്കൂർ ആയിരുന്നു)
ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക്: 5 മണിക്കൂർ (നേരത്തെ ഇത് 7 മണിക്കൂർ ആയിരുന്നു)
ബാംഗ്ലൂർ നിന്ന് ബന്ദിപ്പൂരിലേക്ക്: 3.5 മണിക്കൂർ (നേരത്തെ ഇത് 5.5 മണിക്കൂർ ആയിരുന്നു)
ബാംഗ്ലൂർ നിന്ന് നാഗരഹോളെയിലേക്ക്: 3 മണിക്കൂർ ((നേരത്തെ ഇത് 5 മണിക്കൂർ ആയിരുന്നു)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...