Delhi Mumbai Expressway: ഡൽഹി-മുംബൈ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; എക്സ്പ്രസ് വേയെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

PM Narendra Modi Will Inaugurate Delhi-Mumbai Expressway: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുകയും ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യും.

Written by - Roniya Baby | Last Updated : Feb 11, 2023, 08:38 PM IST
  • സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഉദ്ഘാടനം ചെയ്ത് യാത്രാ യോ​ഗ്യമാകുന്നതോടെ ഡൽഹിക്കും ജയ്‌പൂരിനുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും
  • മുഴുവൻ നിർമാണ പ്രവൃത്തികളും പൂർത്തിയാകുമ്പോൾ, നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതയായി ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ മാറും
Delhi Mumbai Expressway: ഡൽഹി-മുംബൈ എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; എക്സ്പ്രസ് വേയെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയുടെ സോഹ്‌ന-ദൗസ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിലെ സോഹ്‌ന-ദൗസ പാത ചൊവ്വാഴ്ച മുതൽ ഗതാഗതത്തിനായി തുറക്കുമെന്നാണ് സൂചന. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിവേഗ പാത ഡൽഹിയെയും മുംബൈയെയും ബന്ധിപ്പിക്കുകയും ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച എക്‌സ്പ്രസ് വേയുടെ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഉദ്ഘാടനം ചെയ്ത് യാത്രാ യോ​ഗ്യമാകുന്നതോടെ ഡൽഹിക്കും ജയ്‌പൂരിനുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും. മുഴുവൻ നിർമാണ പ്രവൃത്തികളും പൂർത്തിയാകുമ്പോൾ, നിരവധി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതയായി ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ മാറും.

ഡൽഹി-മുംബൈ എക്സ്പ്രസ് വേയെക്കെുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1- കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിന് നാൽപ്പതിലധികം പ്രധാന ഇന്റർചേഞ്ചുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, പൈപ്പ് ലൈനുകൾ, സോളാർ വൈദ്യുതി ഉൽപ്പാദനം എന്നിവയുൾപ്പെടെ യൂട്ടിലിറ്റി ലൈനുകൾ സ്ഥാപിക്കുന്നതിന് മൂന്ന് മീറ്റർ വീതിയുള്ള ഇടനാഴിയും ഉണ്ടാകും.

2- 2,000-ലധികം വാട്ടർ റീചാർജ് പോയിന്റുകളിൽ 500 മീറ്റർ ഇടവേളയിൽ മഴവെള്ള സംഭരണം ഈ എക്സ്പ്രസ് വേയിൽ ഉണ്ട്. കൂടാതെ ഒരു ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവും ഇതിനുണ്ട്.

3- 1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്‌പ്രസ്‌വേയാണ്. ഇത് ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ഡൽഹിയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു.

4- 8-ലൈൻ ആക്സസ് നിയന്ത്രിത ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ, യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്നതിന് അലൈൻമെന്റ് ഒപ്റ്റിമൈസേഷനോടെയാണ് നിർമിക്കുന്നത്. ഭാവിയിൽ ഇത് 12 ലൈനുകളായി വികസിപ്പിക്കാനും കഴിയും.

5- 50 ഹൗറ പാലങ്ങൾക്ക് തുല്യമായ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് 12 ലക്ഷം ടൺ സ്റ്റീൽ ഉപയോഗിക്കണം.

6- ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 15,000 ഹെക്ടർ ഭൂമി ഏറ്റെടുത്തു.

7- എക്‌സ്പ്രസ് വേയിൽ യാത്രാനുഭവം മെച്ചപ്പെടുത്താൻ 94 വഴിയോര സൗകര്യങ്ങളുണ്ടാകും.

8- 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി.

9- 21 മീറ്റർ മീഡിയനിൽ വികസിപ്പിച്ച ആദ്യ എക്‌സ്പ്രസ് വേയാണിതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

10- ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ അത്യാധുനിക ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഉണ്ടാകും.

11- അനിമൽ ഓവർപാസുകളും അണ്ടർപാസുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യത്തെ എക്സ്പ്രസ് വേയാണിത്. രൺതമ്പോർ വന്യജീവി സങ്കേതത്തിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനാണ് ഇത് വിന്യസിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News