Omicron BF.7: ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍

Omicron BF.7:   ഇന്ത്യയില്‍  ഇതുവരെ BF.7  വിനാശകരമായി ബാധിച്ചിട്ടില്ല, എങ്കിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാനും കൊറോണ വകഭേദം കണ്ടെത്തുന്നതിന് ജീനോം സീക്വൻസിംഗ് വേഗത്തിലാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 12:10 PM IST
  • ഇന്ത്യയില്‍ ഇതുവരെ BF.7 വിനാശകരമായി ബാധിച്ചിട്ടില്ല, എങ്കിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാനും കൊറോണ വകഭേദം കണ്ടെത്തുന്നതിന് ജീനോം സീക്വൻസിംഗ് വേഗത്തിലാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Omicron BF.7:  ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍

Omicron BF.7 Uodate: കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം ചില വിദേശരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 ആണ് ഇപ്പോഴുള്ള കൊറോണ കേസുകളുടെ വര്‍ദ്ധനയ്ക്ക് പിന്നില്‍. 

ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ കുറേ ആഴ്ച്ചകളായി കൊറോണയുടെ വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 ബാധിച്ച 4 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. അവരില്‍ നാലുപേരും ആശുപത്രി പ്രവേശനമില്ലാതെ തന്നെ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. 

Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 

ചൈനയില്‍ കൊറോണ കേസുകള്‍ ഭയാനകമായ വിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ഇക്കാര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്നുമാണ് വിദഗ്ധർ പറയുന്നത്. ചൈനയുൾപ്പെടെ പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന കോവിഡ് -19 കുതിച്ചുചാട്ടത്തിന് കാരണം ഒമിക്രോണിന്‍റെ ഉപ വകഭേദമായ  BF.7 ആണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.  

Also Read:  BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍  BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

ഇന്ത്യയില്‍  ഇതുവരെ BF.7  വിനാശകരമായി ബാധിച്ചിട്ടില്ല, എങ്കിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാനും കൊറോണ വകഭേദം കണ്ടെത്തുന്നതിന് ജീനോം സീക്വൻസിംഗ് വേഗത്തിലാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. 

Also Read:  Omicron BF.7 In India: ചൈനയില്‍ കൊലവിളി നടത്തി കൊറോണ, ഭയമല്ല ജാഗ്രത അനിവാര്യം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 

നാഷണൽ ഐഎംഎ കോവിഡ് ടാസ്‌ക്‌ഫോഴ്‌സിന്‍റെ  കോ-ചെയർമാനുമായ ഡോ. രാജീവ് ജയദേവൻ BF.7 നെ ഒമിക്രോണിന്‍റെ കൊച്ചുമകൻ' എന്നാണ് വിശേഷിപ്പിച്ചത്‌.  ഒമിക്രോണ്‍ വകഭേദമായ BF.5 ന്‍റെ  അപ്പ്‌ വകഭേദമാണ് BF.7. ഇതിന്  ഒമിക്രോണിനേക്കാള്‍ വേഗത്തില്‍  വ്യാപിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, വാക്സിനേഷൻ എടുത്ത ആളുകളെ ബാധിക്കാനുള്ള കഴിവും ഈ വകഭേദത്തിനുണ്ട്. ഇത് അടിസ്ഥാനപരമായി ഒമിക്രോണ്‍ പോലെതന്നെയുള്ള വൈറസാണ്. ഇത്, കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് സൂചനയില്ല, അദ്ദേഹം പറഞ്ഞു. 

കൊറോണയുടെ വ്യാപനം അതിവേഗമായിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അതായത്, 2021 നവംബറിൽ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിൽ കണ്ടതിന് ശേഷം, വെറും ഒന്നര മാസത്തിനുള്ളിൽ അത് ലോകത്ത് മുഴുവന്‍ വ്യാപിച്ചിരുന്നു. 2022 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മൂന്നാം തരംഗത്തിലേക്ക് നയിച്ച BA.2 തുടർന്ന് BA.1 വകഭേദമാണ് ഇന്ത്യ ആദ്യം കണ്ടത്. ശേഷം പല വകഭേദങ്ങളും എത്തിയെങ്കിലും വലിയ തരംഗങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

ഉയർന്ന തോതിലുള്ള വാക്സിനേഷനും കോവിഡ് അണുബാധയ്‌ക്കെതിരെ സ്വാഭാവികമായുമുള്ള ശക്തമായ പ്രതിരോധശേഷിയും ഇതിന് കാരണമായി, ഡോ. ജയദേവൻ ചൂണ്ടിക്കാട്ടി. അതായത് മറ്റ് രാജ്യങ്ങള്‍ കൊറോണയുടെ അതിപ്രസരത്തില്‍ കഷ്ടപ്പെടുമ്പോൾ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും BA ഉണ്ടായിരുന്നു. എന്നാല്‍, കേസുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടായില്ല, അദ്ദേഹം പറഞ്ഞു.
 
ലോകമെമ്പാടുമുള്ള പഠനങ്ങൾ പറയുന്നതനുസരിച്ച് BF.7 ഒമിക്രോണിന്‍റെ ഉപ വകഭേദമായതിനാല്‍ ഇത് വളരെ വേഗത്തില്‍ വ്യപിക്കുമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ BF.7 ബാധിച്ചവരില്‍  സന്ധി വേദന, അരയ്ക്ക് മുകള്‍ ഭാഗത്ത്‌ വേദന തുടങ്ങിയവയും കാണുന്നുണ്ട്. എന്നാല്‍,  ഇതുവരെയുള്ള പഠനങ്ങളൊന്നും ഈ ലക്ഷണങ്ങളെ പുതിയ ഉപ വകഭേദവുമായി ബന്ധിപ്പിച്ചിട്ടില്ല, അതിനാൽ ഈ ലക്ഷണങ്ങൾ പുതിയ ഉപ വകഭേദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയാനാവില്ല," അദ്ദേഹം പറഞ്ഞു. 
എന്നിരുന്നാലും, പനി, തൊണ്ടവേദന, ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ഇവ അവഗണിക്കരുത് എന്നും  ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News