Bank Holidays: മെയിൽ ഈ 7 ദിവസങ്ങൾ ബാങ്കുകൾക്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക..

Bank Holiday List: കൊറോണ പകർച്ചവ്യാധിയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരെ വീട്ടിൽ ഇരുത്തി ജോലി ചെയ്യിപ്പിക്കുകയാണ് (Work From Home).   

Written by - Zee Malayalam News Desk | Last Updated : May 10, 2021, 04:52 PM IST
  • കൊറോണ പകർച്ചവ്യാധിയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് എല്ലാരും ഇപ്പോൾ വീട്ടിലിരുന്ന് പണിയെടുക്കുകയാണ്.
  • ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരെ വീട്ടിൽ ഇരുത്തി ജോലി ചെയ്യിപ്പിക്കുകയാണ്
  • ചില അവധിദിനങ്ങൾ ഇതിനകം കടന്നുപോയെങ്കിലും 7 അവധിദിനങ്ങൾ അവശേഷിക്കുന്നു.
Bank Holidays: മെയിൽ ഈ 7 ദിവസങ്ങൾ ബാങ്കുകൾക്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക..

Bank Holidays List: കൊറോണ പകർച്ചവ്യാധിയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരെ വീട്ടിൽ ഇരുത്തി ജോലി ചെയ്യിപ്പിക്കുകയാണ് (Work From Home). മിക്ക സർക്കാർ, സ്വകാര്യ ബാങ്കുകളും തങ്ങളുടെ ജീവനക്കാർക്ക് എല്ലാ ജോലികളും ഓൺലൈനിൽ ചെയ്യാനുള്ള സൗകര്യങ്ങൾ നൽകിയിട്ടുണ്ട് അതുകൊണ്ടുതന്നെ അവർക്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല.

എല്ലാ സംസ്ഥാനങ്ങൾക്കും വ്യത്യസ്ത നിയമങ്ങൾ

എന്നിരുന്നാലും വളരെ പ്രധാനപ്പെട്ട ചില ജോലികൾക്കായി നിങ്ങൾക്ക് ബാങ്കിലേക്ക് പോകേണ്ടതുണ്ടെങ്കിൽ ഇത് അറിയേണ്ടത് നിങ്ങൾക്ക് അത്യാവശ്യമാണ് എന്തെന്നാൽ നിങ്ങളുടെ ബാങ്കിന് അവധിയാണോ (Bank Holiday) എന്നത്.   RBI യുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അവധിദിനങ്ങളുടെ പട്ടിക പ്രകാരം മെയ് മാസത്തിൽ മൊത്തം 12 ബാങ്കുകൾ അടച്ചിരിക്കും എന്നാണ്.  ഇതിൽ പ്രതിവാര അവധിദിനങ്ങളും ഉൾപ്പെടുന്നു.

Also Read: Health Tips: കൊറോണ സമയത്ത് കരിക്കിൻ വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ! 

ചില അവധിദിനങ്ങൾ ഇതിനകം കടന്നുപോയെങ്കിലും 7 അവധിദിനങ്ങൾ അവശേഷിക്കുന്നു. ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.  വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങൾ അനുസരിച്ചായിരിക്കും അവിടെ  ബാങ്കുകൾക്ക് അവധി നൽകുന്നത്.  ചില ഉത്സവങ്ങൾ ചില സംസ്ഥാനങ്ങളിൽ മാത്രം ആഘോഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ അവധി ദിനങ്ങൾ മുഴുവൻ ദേശത്തെയും ബാധിക്കില്ല.   

മെയ് മാസത്തിൽ ബാങ്കുകൾ 7 ദിവസത്തേക്ക് അടച്ചിരിക്കും

മെയ് മാസത്തിൽ ബാങ്കുകൾ ഇനി എപ്പോൾ അടയ്ക്കും എന്ന് നോക്കാം. മെയ് 13 വ്യാഴാഴ്ച ഈദ് ഉൽ ഫിത്തറിന്റെ അവസരത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.  അതി അടുത്ത ദിവസം അതായത് മെയ് 14 വെള്ളിയാഴ്ച അക്ഷയ തൃതീയ കാരണം പല സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.   ശേഷം മെയ് 16 ഞായറാഴ്ച രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.  

Also Read: കൊവിഡ് ബാധിച്ച് കുഴഞ്ഞുവീണ ബിജെപി പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ  

ഇതിനുശേഷം മെയ് 22 ന് നാലാം ശനിയാഴ്ചയും മെയ് 23 ഞായറാഴ്ചയും ആയത് കാരണം ബാങ്ക് തുടർച്ചയായി രണ്ട് ദിവസത്തേക്ക് അടച്ചിരിക്കും. ശേഷം ബുദ്ധ പൂർണിമ കാരണം മെയ് 26 ന് ബാങ്കുകൾക്ക് അവധിയായിരിക്കും.  അത് കഴിഞ്ഞ് ഞായറാഴ്ചയായതിനാൽ മെയ് 30 ന് രാജ്യമെമ്പാടും ബാങ്കുകൾക്ക് അവധിയായിരിക്കും.  

മെയ് മാസത്തിലെ ബാങ്കുകളിലെ അവധിദിനങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ മുൻ‌കൂട്ടി തീർപ്പാക്കുക.

May 13: Eid (Eid-ul-Fitr)
May 14: Lord Shri Parashuram Jayanti / Ramadan Eid (Eid-ul-Fitr) / Basava Jayanti / Akshaya Tritiya (Akshaya Tritiya 2021)
May 16: Sunday 
May 22: Fourth Saturday 
May 23: Sunday
26 May: Buddha Purnima. Banks will remain closed in Agartala, Belapur, Bhopal, Chandigarh, Dehradun, Jammu, Kanpur, Kolkata, Lucknow, Mumbai, Nagpur, New Delhi, Raipur, Ranchi, Shimla, Srinagar.
May 30: Sunday 

ഈ തീയതികൾ ശ്രദ്ധിക്കുക.  ഈ തീയതികൾ ഓർമ്മിച്ചുകൊണ്ട് നിങ്ങളുടെ പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ നേരത്തെ തീർക്കുക.  കാരണം അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News