Bank Holiday List: മെയ് മാസത്തിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, രണ്ട് ദിവസത്തെ അവധിയോടെ മാസാരംഭം

Bank Holiday List: കൊറോണ വൈറസ് കാരണം ആളുകളുടെ വരവ്പോക്ക് ബാങ്കുകളിൽ അൽപ്പം കുറവാണ്. എങ്കിലും നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ജോലി ഉണ്ടെങ്കിൽ അത് ഏത് ദിവസമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്ന് നിങ്ങൾ അറിയണം.   

Written by - Ajitha Kumari | Last Updated : Apr 25, 2021, 11:48 PM IST
  • മെയ് മാസത്തിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
  • കൊറോണ വൈറസ് കാരണം ആളുകളുടെ വരവ്പോക്ക് ബാങ്കുകളിൽ കുറവാണ്
  • ഇപ്പോൾ പൊതുജനങ്ങൾക്ക് 4 മണിക്കൂർ മാത്രമേ ബാങ്കുകൾ തുറക്കൂ.
Bank Holiday List: മെയ് മാസത്തിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, രണ്ട് ദിവസത്തെ അവധിയോടെ  മാസാരംഭം

Bank Holiday List: കൊറോണ വൈറസ് കാരണം ആളുകളുടെ വരവ്പോക്ക് ബാങ്കുകളിൽ അൽപ്പം കുറവാണ്. എങ്കിലും നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ജോലി ഉണ്ടെങ്കിൽ അത് ഏത് ദിവസമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്ന് നിങ്ങൾ അറിയണം. 

മെയ് മാസത്തിൽ മൊത്തം 12 ദിവസം ബാങ്കുകൾക്ക് അവധിയാണ് (Bank Holidays).  മെയ് 1 ന് മഹാരാഷ്ട്ര ദിവസം / മെയ് ദിനമാണ്. ഈ ദിനം തൊഴിലാളി ദിനമായിട്ടാണ് ആഘോഷിക്കുന്നത്.  ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾ ഈ ദിവസം അടച്ചിരിക്കും. അതേസമയം മെയ് 2 ഞായറാഴ്ച ആയതിനാൽ ബാങ്കുകൾക്ക് പൊതു അവധിയായിരിക്കും.  

Also Read: PM Kisan: കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ എത്തും! നിങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ, പരിശോധിക്കൂ 

എല്ലാ സംസ്ഥാനങ്ങൾക്കും വ്യത്യസ്ത നിയമങ്ങൾ

RBI യുടെ വെബ്സൈറ്റിന്റെ അടിസ്ഥാനത്തിൽ മെയ് മാസത്തിൽ മൊത്തം 5 ദിവസത്തേക്ക് ബാങ്ക് അവധിയാണ് (Bank Holidays List May 2021). എന്നിരുന്നാലും, റിസർവ് ബാങ്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അവധി ദിനങ്ങളുടെ പട്ടികയിൽ പ്രാദേശിക സംസ്ഥാന തലത്തിൽ മാത്രം പ്രാബല്യത്തിൽ വരുന്ന ചില അവധിദിനങ്ങളും ഉണ്ട്. 
എല്ലാ സംസ്ഥാനങ്ങളിലും 5 ദിവസത്തെ അവധി ഉണ്ടാകില്ല കാരണം ചില ആഘോഷങ്ങളും ഉത്സവങ്ങളും രാജ്യമെമ്പാടും ഒരുമിച്ച് ആഘോഷിക്കപ്പെടുന്നില്ല എന്നതാണ്.

ബാങ്ക് ഹോളിഡേ കൂടാതെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ മെയ് 8, 22 തീയതികളിൽ ആണ്. ഈ ദിവസം ബാങ്കുകൾക്ക് അവധിയാണ്. കൂടാതെ, മെയ് 2, 9, 16, 23, 30 തീയതികളിൽ ഞായറാഴ്ച അന്നും അവധിദിനമാണ്. 

Also Read: Bigg Boss Malayalam3: ലാലേട്ടന്റെ കയ്യിലെ ടാറ്റൂ ചർച്ചയാകുന്നു

കൊറോണ കാരണം ബാങ്കുകൾ 4 മണിക്കൂർ മാത്രമേ തുറക്കൂ

രാജ്യത്ത് കൊറോണ അണുബാധ കേസുകളുടെ തുടർച്ചയായ വർധന കണക്കിലെടുത്ത് കൊണ്ട് ബാങ്കുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (IBA)രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം ബാങ്ക് തുറക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

അതായത് ഇപ്പോൾ പൊതുജനങ്ങൾക്ക് 4 മണിക്കൂർ മാത്രമേ ബാങ്കുകൾ തുറക്കൂ. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റികളോടും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ IBA നിർദ്ദേശിച്ചിട്ടുണ്ട് കൊറോണ വ്യാപനത്തിന്റെ സ്ഥിതി സാധാരണമാകുന്നതുവരെ ഈ സംവിധാനം പ്രാബല്യത്തിൽ തുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News