Karnataka Assembly Elections 2023: കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പുകൾ കത്തിച്ച് ബജ്‌റംഗ് ദൾ, കര്‍ണാടകയില്‍ കനത്ത പ്രതിഷേധം

Karnataka Assembly Elections 2023:  കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ്‌ വാഗ്ദാനത്തിനെതിരെ  ചൊവ്വാഴ്ച കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.

Written by - Zee Malayalam News Desk | Last Updated : May 3, 2023, 11:09 AM IST
  • കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ്‌ വാഗ്ദാനത്തിനെതിരെ ചൊവ്വാഴ്ച കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.
Karnataka Assembly Elections 2023: കോൺഗ്രസ് പ്രകടന പത്രികയുടെ പകർപ്പുകൾ  കത്തിച്ച് ബജ്‌റംഗ് ദൾ, കര്‍ണാടകയില്‍ കനത്ത പ്രതിഷേധം

Karnataka Assembly Elections 2023: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ്‌ പുറത്തുവിട്ട പ്രകടനപത്രിക സംസ്ഥാനത്ത്  വന്‍ പ്രതിഷേധത്തിന് കാരണമായിരിയ്ക്കുകയാണ്. വിദ്വേഷം പരത്തുന്ന ബജ്‌റംഗ് ദൾ,  PFI പോലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമായിരിയ്ക്കും എന്ന് കർണാടക തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞിരുന്നു.  

Also Read: Karnataka Assembly Elections 2023: ബജ്‌റംഗ്ദൾ, പിഎഫ്‌ഐ സംഘടനകള്‍ നിരോധിക്കും, ജനഹിത വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്‌ പ്രകടനപത്രിക 
 
കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ്‌ വാഗ്ദാനത്തിനെതിരെ  ചൊവ്വാഴ്ച കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.  ഡൽഹിയിലെയും കർണാടകയിലെ മംഗളൂരുവിലെയും കോൺഗ്രസ് ആസ്ഥാനത്തിന് സമീപം പ്രതിഷേധ പ്രകടനം നടത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ പാർട്ടി വാഗ്ദാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പ്രവര്‍ത്തകര്‍ കത്തിക്കുകയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

Also Read:   Karnataka Assembly Elections 2023: 'യോഗി' മാതൃക കർണാടകയിലും നടപ്പാക്കുമെന്ന് ബിജെപി എംഎൽഎ, വിവാദമായി പ്രസംഗം
 
ജാതിയുടെ പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന ബജ്‌റംഗ് ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) സംഘടനകൾക്കെതിരെ ശക്തമായതും ഉറച്ചതും നിർണായകവുമായ നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ കർണാടക തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത്തരം സംഘടനകൾക്കെതിരെയുള്ള 'നിരോധനം' ഉൾപ്പെടെയുള്ള നടപടിയാണ് നടപടിയാണ് കോണ്‍ഗ്രസ്‌ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.  

Also Read:  Karnataka Assembly Elections 2023: പ്രചാരണ വേളയിൽ ജാഗ്രതയും സംയമനവും പാലിക്കാന്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍  
 
യഥാര്‍ത്ഥത്തില്‍ ആർഎസ്എസുമായി ബന്ധമുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ (VHP)യുവജന വിഭാഗമാണ് ബജ്‌റംഗ് ദൾ. ബജ്‌റംഗ് ദൾ രാജ്യത്തിന്‍റെ അഭിമാനമാണെന്നും കർണാടക തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് മാറ്റം വരുത്തിയില്ലെങ്കിൽ, വാഗ്ദാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തിയ വിഎച്ച്പി നേതാക്കൾ പറഞ്ഞു. 

"ദേശീയതയുടെ ജ്വാല ജ്വലിപ്പിക്കുകയും ലക്ഷക്കണക്കിന് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുകയും ഗോമാതാവിനെ കശാപ്പിൽ നിന്ന് സംരക്ഷിക്കുകയും രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍  രക്തം ദാനം ചെയ്യുകയും ചെയ്യുന്ന ഒരു സംഘടനയാണ് ബജ്‌റംഗ് ദൾ. ബജ്‌റംഗ് ദൾ രാജ്യത്തിന്‍റെ അഭിമാനമാണ്. രാജ്യവും കോൺഗ്രസും ഇതിനെ നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുമായി താരതമ്യം ചെയ്യുന്നു," വിഎച്ച്പി വക്താവ് വിജയ് ശങ്കർ തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ PFI നിരോധിച്ചിരുന്നു. ബജ്‌റംഗ് ദളിനെ ഈ സംഘടനയുമായി താരതമ്യപ്പെടുത്തി 'ആത്മഹത്യ' ചെയ്യാനുള്ള  പദ്ധതിയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തീവ്രവാദികൾക്കും കലാപകാരികൾക്കും കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലൂടെ കോൺഗ്രസ് "തങ്ങൾ ഹിന്ദു വിരോധികളാണ്" എന്ന് ഒരിക്കൽ കൂടി തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.  

ഒന്നുകിൽ കോൺഗ്രസ് അവരുടെ ചിന്താഗതി മാറ്റണം അല്ലെങ്കിൽ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന് അംഗീകരിക്കണമെന്ന് ഡൽഹി വിഎച്ച്പി സെക്രട്ടറി സുരേന്ദ്ര ഗുപ്ത പറഞ്ഞു. കൂടാതെ, കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം രാജ്യവ്യാപകമായി വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കോണ്‍ഗ്രസ്‌ പ്രകടന പത്രികയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി.  കോണ്‍ഗ്രസ്‌ ഒരു ദേശീയവാദ സംഘടനയെ അപകീർത്തിപ്പെടുത്തുകയാണ് എന്നും വിശ്വഹിന്ദു പരിഷത്ത് ചൊവ്വാഴ്ച വിമർശിച്ചു. കോണ്‍ഗ്രസ്‌ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ബജ്‌റംഗ് ദളിനെ  നിരോധിക്കുമെന്ന വാഗ്ദാനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും ജനാധിപത്യ രീതിയിൽ പാർട്ടിക്ക് മറുപടി നൽകുമെന്നും വിഎച്ച്പി ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കുമ്പോൾ, ദേശീയവാദി സംഘടനയായ  ബജ്‌റംഗ് ദളിനെ  കുപ്രസിദ്ധമായ ദേശവിരുദ്ധ, തീവ്രവാദ, നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി കോൺഗ്രസ് താരതമ്യം ചെയ്ത രീതി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു 
പിഎഫ്‌ഐയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലോകം മുഴുവൻ അറിയുമ്പോൾ  ബജ്‌റംഗ് ദളിലെ ഓരോ അംഗവും രാജ്യത്തിനും സമൂഹത്തിനും വേണ്ടി 'അർപ്പണബോധമുള്ളവരാണ്', ജെയിൻ കൂട്ടിച്ചേർത്തു.

"നിങ്ങൾക്ക് രാജ്യത്തെ ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ല, (മുതിർന്ന കോൺഗ്രസ് നേതാവ്) സോണിയ ഗാന്ധി.  ബജ്‌റംഗ് ദളിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ ശ്രമിച്ച രീതി രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ല.  ബജ്‌റംഗ് ദളിന്‍റെ എല്ലാ പ്രവർത്തകരും ആ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുൻ  അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, അവരുടെ പാർട്ടിയുടെ 'ഹിഡൻ അജണ്ട' തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലൂടെ പരസ്യമായി പുറത്തുവന്നിരിക്കുകയാണെന്നും പറഞ്ഞു.

 ബജ്‌റംഗ് ദളും  രാജ്യത്തെ ജനങ്ങളും ഈ വെല്ലുവിളി സ്വീകരിക്കുന്നു, എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ഇതിന്  മറുപടി നൽകുമെന്നും വിഎച്ച്പി നേതാവ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ചയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്.  പ്രധാനമായും സ്ത്രീ വോട്ടർമാരെയും സാധാരണക്കാരെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ്‌ പ്രകടന പത്രിക എങ്കിലും പാര്‍ട്ടി നല്‍കിയ ഒരു വാഗ്ദാനം ഇപ്പോള്‍ കുരുക്കായി മാറിയിരിക്കുകയാണ്.

ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ പത്രികയില്‍ ഉണ്ട്. 

ബജ്‌റംഗ് ദൾ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകളെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഇത് ഇപ്പോള്‍ രാജ്യമൊട്ടുക്ക് പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. 

മൊത്തത്തില്‍ നോക്കിയാല്‍ ജനഹിതമായ ഒട്ടേറെ പദ്ധതികളാണ് കോണ്‍ഗ്രസ്‌ തങ്ങളുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. കര്‍ണാടകയുടെ മനസ്‌ അറിഞ്ഞ് മുന്നേറാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്‌ നടത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍,  ബജ്‌റംഗ് ദളിനെ തൊട്ടതോടെ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു എന്ന് വേണം പറയാന്‍....  ബജ്‌റംഗ് ദളിനുവേണ്ടി പ്രധാനമന്ത്രിയും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനെ സംബന്ധിച്ച് കാര്യങ്ങള്‍ കൈവിട്ട മട്ടാണ്. എന്തായാലും സംസ്ഥാനത്ത് അധികാര തുടര്‍ച്ച സംബന്ധിച്ച ബിജെപിയ്ക്ക് ഉണ്ടായിരുന്ന  നേരിയ ആശങ്ക അസ്തമിച്ചു എന്ന് വേണം പറയാന്‍....!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News