നാഗ്പൂര്‍:അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജയ്ക്കായി നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നിന്ന് മണ്ണയച്ച കാര്യം വിശ്വ ഹിന്ദു പരിഷത്ത് വിദര്‍ഭ മേഖലാ പ്രമുഖ് ഗോവിന്ദ് ഷിന്‍ഡെയാണ് അറിയിച്ചത്.
നാഗ്പൂരിലെ രാംടേക്ക് ക്ഷേത്ര പരിസരത്ത് നിന്നുള്ള മണ്ണാണ് അയച്ചത്, ഇവിടെ വനവാസ കാലത്ത് രാമ ലക്ഷ്മണന്മാര് സീതയോടൊപ്പം എത്തിയിരുന്നതായാണ്
കരുതപെടുന്നത്.മഹാകവി കാളിദാസന്റെ മേഘസന്ദേശ കാവ്യം രചിക്കപെട്ട പുണ്യ നഗരിയിലെ ത്രിവേണി സംഗമത്തില്‍ നിന്നുള്ള പുണ്യ ജലവും
അയോധ്യയിലേക്ക് അയച്ചതായി അദ്ധേഹം പറഞ്ഞു.
Also Read:അയോധ്യ രാമക്ഷേത്രത്തിൻ്റെ ഉയരം 161 അടി, മൂന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും
ക്ഷേത്ര നിര്‍മ്മാണത്തിനായി നിലകൊള്ളുന്ന സംഘപരിവാര്‍ സംഘടനകള്‍ രാജ്യ വ്യാപകമായി വലിയ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തത്.
ഭൂമി പൂജയ്ക്കായി രാജ്യത്തെ ആയിരക്കണക്കിന് പുണ്ണ്യ സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും ജലവും കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അയോധ്യയില്‍
എത്തിക്കുന്നതിന് ആര്‍എസ്എസ് വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിരുന്നു,എന്നാല്‍ കോവിഡ് വ്യാപനവും
പ്രതിരോധപ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ഈ പരിപാടി ആര്‍എസ്എസ് നേതൃത്വം ഉപേക്ഷിക്കുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമാണ്.
രാജ്യവ്യപകമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സ്വയം സേവകരും പങ്കാളികളാകണമെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.