അയോധ്യ: രാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ഓഗസ്റ്റ് ആദ്യവാരം ഭൂമി പൂജ നടത്തും. പ്രധാനമന്ത്രി ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിന്
സാധ്യതയുണ്ട്.
ക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യാനായി അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമി പൂജ
ഓഗസ്റ്റിൽ നടത്താൻ തീരുമാനിച്ചത്.
പ്രധാനമന്ത്രിയുടെ സൗകര്യംകൂടി കണക്കിലെടുത്ത് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം.തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ സൗകര്യാർഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതിൽ ഏതെങ്കിലും ഒരു തിയതി തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും
അന്നുമുതൽ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ വ്യക്തമാക്കി.പ്രധാനമന്ത്രി പങ്കെടുക്കുന്നതിന് സന്നദ്ധത അറിയിച്ചാല്‍
പിന്നീട് തീയതി പ്രഖ്യാപിക്കും.
മഴക്കാലത്തിന് ശേഷം രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ പത്ത് കോടിയോളം കുടുംബങ്ങളിൽനിന്ന്ക്ഷേത്ര നിർമാണത്തിനുള്ള സാമ്പത്തിക സഹായം
സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്തുവെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു.
നിർമാണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയായ ശേഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തീകരിക്കാൻ
സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:ഹരിദ്വാർ കുംഭമേള മാറ്റി വയ്ക്കാൻ സാധിക്കില്ലെന്ന് അഖാര പരിഷത്ത്
ഭൂരിഭാഗം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കാൻ അയോധ്യയിലെത്തിയിരുന്നു.
മൂന്ന് പേർ വീഡിയോ കോൺഫറൻസിങ് വഴിയും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ ജൂലായ് രണ്ടിന് ക്ഷേത്ര നിർമാണത്തിനായി ഭൂമി പൂജ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ
പശ്ചാത്തലത്തിൽ ഇത് മാറ്റിവെയ്ക്കുകയായിരുന്നു.