Article 370: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി, ജമ്മു കാശ്‌മീർ ഇതുവരെയില്ലാത്ത സ്ഥിരതയ്ക്കും വികസനത്തിനുമാണ് സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രം

Article 370:  ജമ്മു കാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന  20 -ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 06:43 PM IST
  • സ്വാതന്ത്ര്യം ലഭിച്ച് ഏറെ ദശകങ്ങള്‍ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ജമ്മു കാശ്മീർ സാധാരണനിലയിലേക്ക് മടങ്ങി. മേഖലയിലെ ഭീകരരുടെ ശൃംഖല തകർക്കാൻ അനുച്ഛേദം 370 റദ്ദാക്കിയ നടപടി മൂലം സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു
Article 370: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി, ജമ്മു കാശ്‌മീർ ഇതുവരെയില്ലാത്ത സ്ഥിരതയ്ക്കും വികസനത്തിനുമാണ് സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രം

New Delhi: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം  ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം  കേള്‍ക്കുകയാണ്.  

തിങ്കൾ, വെള്ളി ഒഴികെ എല്ലാ ദിവസവും ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്  വാദം കേൾക്കും. നടക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ,  സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ആണ് വാദം കേള്‍ക്കുന്നത്.  2020 മാർച്ച് 2ന് ശേഷം ഇതാദ്യമായാണ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്.

Also Read:  Ghulam Nabi Azad: ഹിന്ദുമതം ഇസ്ലാമിനേക്കാൾ വളരെ പഴക്കമുള്ളത്, ഇന്ത്യൻ മുസ്ലീങ്ങൾ മത  പരിവർത്തനത്തിന്‍റെ ഫലം, ഗുലാം നബി ആസാദ്   

ജമ്മു കാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന  20 -ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്.  നടപടിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ  ഇതിനോടകം  സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍  സ്വീകരിച്ച നടപടിയിലൂടെ ഇതുവരെയില്ലാത്ത സ്ഥിരതയ്ക്കും വികസനത്തിനുമാണ് ജമ്മു കാശ്‌മീർ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.  

Also Read:  Nehru Memorial Museum Renaming Row: നെഹ്‌റുവിന്‍റെ പ്രശസ്തി പേരിലല്ല, അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍, രാഹുല്‍ ഗാന്ധി  

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീം കോടതി നിരവധി ചോദ്യങ്ങള്‍ ഇതിനോടകം ആരാഞ്ഞിട്ടുണ്ട്.

ആർട്ടിക്കിൾ 356 പ്രകാരം സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരിക്കുമ്പോൾ ഒരു ഓർഡിനൻസ് വഴി ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ കുറിച്ച് കോടതി കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.  ജമ്മു കശ്മീരിന്‍റെ  ഭരണഘടന ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലെന്നും ഇന്ത്യയേ സംബന്ധിക്കുന്ന ഒരേയൊരു   രേഖ ഇന്ത്യൻ ഭരണഘടനയാണെന്നും സുപ്രീം കോടതി ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടി. 
 
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നിയമപരമായ അധികാരത്തെക്കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ, പാർലമെന്‍റിന് അധികാരം പ്രയോഗിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു.   
ഒരു അധികാരത്തിന്‍റെ നിലനിൽപ്പും അത്തരം അധികാര ദുർവിനിയോഗവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കഴിഞ്ഞ ദിവസം  സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, ജുഡീഷ്യൽ നടപടിക്രമങ്ങൾ നീണ്ടതാണെങ്കിലും ആർട്ടിക്കിൾ 370 വിഷയം പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അത് പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും  നാഷണൽ കോൺഫറൻസ് (NC) വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള പറഞ്ഞു.

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി പോരാടാൻ മറ്റ് ചില രാഷ്ട്രീയ പാർട്ടികളെപ്പോലെ NCയും അഭിഭാഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്, കാരണം ആര്‍ട്ടിക്കിള്‍ 370  റദ്ദാക്കൽ  ഭരണഘടനാ വിരുദ്ധമാണെന്നുള്ളത് തന്‍റെ പാര്‍ട്ടിയുടെ പരാതിയാണ്, ഒമര്‍ പറഞ്ഞു. പോരാടുമെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  

അതേസമയം, തങ്ങളുടെ നടപടിയില്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കോടതി നടപടികളെ അഭിമുഖീകരിയ്ക്കുന്നത്.  സ്വാതന്ത്ര്യം ലഭിച്ച് ഏറെ ദശകങ്ങള്‍ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ജമ്മു കാശ്മീർ സാധാരണനിലയിലേക്ക് മടങ്ങി. മേഖലയിലെ ഭീകരരുടെ ശൃംഖല തകർക്കാൻ അനുച്ഛേദം 370 റദ്ദാക്കിയ നടപടി മൂലം സാധിച്ചു. സ്കൂളുകളും, കോളേജുകളും, പൊതു സ്ഥാപനങ്ങളും  സാധാരണനിലയില്‍ പ്രവർത്തിക്കുന്നു. സമരങ്ങൾ, കല്ലെറിയൽ, ബന്ദ് എന്നിവ ഓര്‍മ്മകള്‍ മാത്രം, കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയ്ക്കെതിരെയുള്ള ഹര്‍ജികളില്‍ ഇനി ചൊവ്വാഴ്ച വാദം നടക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News