അതിര്‍ത്തിയില്‍ വെടിവെടിവെപ്പ്: സൈനികന് വീരമൃത്യു

ഇന്നലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം  പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ വീരമൃത്യു അടഞ്ഞു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Last Updated : Aug 9, 2017, 11:29 AM IST
അതിര്‍ത്തിയില്‍ വെടിവെടിവെപ്പ്: സൈനികന് വീരമൃത്യു

കശ്മീര്‍: ഇന്നലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം  പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ വീരമൃത്യു അടഞ്ഞു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ പവന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് സംഭവത്തിനു കാരണമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. മാന്‍കോട്ടെ ബാല്‍നോയി മേഖലയിലെ സൈനികപോസ്റ്റിനെ ലക്ഷ്യമാക്കിയായിരുന്നു പാക് സൈന്യം വെടിവയ്പ്പ് നടത്തിയത്.

തിങ്കളാഴ്ച ബാരാമുള്ള ജില്ലയിലെ ഉറി മേഖലയില്‍ നടന്ന പാകിസ്താന്‍ വെടിവെപ്പില്‍ ഒരു സൈനികനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കു പ്രകാരം 285 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

Trending News