ഫുൾബ്രൈറ്റ്-നെഹ്രു സ്കോളർഷിപ്പിന്റെയും മറ്റ് ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്കുമായുള്ള വാർഷിക മത്സരം ഉടൻ ആരംഭിക്കുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യുഎസ്ഐഇഎഫ്) പ്രഖ്യാപിച്ചു. യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും സംയുക്തമായി ധനസഹായത്തോടെയാണ് സ്കോളർഷിപ്പ് നൽകുന്നത്.
അക്കാദമിക്, ഗവേഷണം, അധ്യാപനം, പ്രൊഫഷണൽ ശേഷി എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുകയെന്ന ഉദ്ദേശത്തോടെയാണ് സ്കോളർഷിപ്പ് നൽകുന്നത്. അക്കാദമിക് വിഷയങ്ങളിലും തൊഴിൽ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെയാണ് യുഎസ്‌ഐഇഎഫിന്റെ നേതൃത്വത്തിൽ നൽകുന്ന സ്കോളർഷിപ്പ് പ്രോഗ്രാമിന് തെരഞ്ഞെടുക്കുന്നത്.
ALSO READ: Silver line project | വന്ദേഭാരത് സിൽവർലൈന് ബദലോ? കെ-റെയിൽ വിഷയത്തിൽ നിലപാട് മാറ്റി ശശി തരൂർ
വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധർ, അധ്യാപകർ, കലാകാരന്മാർ, എല്ലാ പശ്ചാത്തലങ്ങളിലുമുള്ള പ്രൊഫഷണലുകൾക്കും അപേക്ഷ സമർപ്പിക്കാം. 75 വർഷത്തിലേറെയായി നടത്തി വരുന്ന യു.എസ് ഗവൺമെന്റിന്റെ ഫുൾബ്രൈറ്റ് പ്രോഗ്രാം രാജ്യങ്ങൾ ശാശ്വതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും, വിവിധ രാജ്യങ്ങളിലെ ജനങ്ങളെ പൊതു ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ALSO READ: ഫെബ്രുവരിയിലെ വിവിധ സർവീസുകൾ റദ്ദാക്കി വിസ്താര
യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യുഎസ്ഐഇഎഫ്) 2023 - 2024 വർഷത്തേക്കുള്ള ഫുൾബ്രൈറ്റ്-നെഹ്രു സ്കോളർഷിപ്പിന്റെ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ, ഇന്ത്യൻ വിഷയ വിദഗ്ധരാണ് സെലക്ഷൻ കമ്മിറ്റിയിൽ ഉള്ളത്.
ALSO READ: 7th Pay Commission: ജീവനക്കാർക്ക് സന്തോഷ വാർത്ത! പുതിയ ശമ്പള സ്കെയിൽ പ്രഖ്യാപിച്ചു!
ആർട്സ് , ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, STEM അടക്കമുള്ള ഫീൽഡുകളിലെ വിവിധ വിഷയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ, അക്കാദമിക്, അധ്യാപകർ, നയരൂപകർത്താക്കൾ, അഡ്മിനിസ്ട്രേറ്റർമാർ, പ്രൊഫഷണലുകൾ എന്നിവർക്കാണ് അവാർഡുകൾ നൽകുന്നത്. താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷ നൽകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...