Mission Uttar Pradesh 2022: മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശ്‌ ലക്ഷ്യമാക്കി AIMIM, 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഒവൈസി

2022 തുടക്കത്തില്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ  രാഷ്ട്രീയ രംഗം ചൂടുപിടിച്ചു വരികയാണ്‌.  BJP, കോണ്‍ഗ്രസ്‌,  SP, BSP തുടങ്ങിയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 05:04 PM IST
  • ജാതി, മത അടിസ്ഥാനത്തില്‍ വോട്ട് ഏറെ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശിലേയ്ക്ക് രംഗപ്രവേശം ചെയ്യുകയാണ് AIMIM
  • ഉത്തര്‍ പ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ 100 ​​സീറ്റുകളിലെങ്കിലും AIMIM മത്സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചു
Mission Uttar Pradesh 2022:  മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശ്‌ ലക്ഷ്യമാക്കി  AIMIM, 100 സീറ്റുകളില്‍  മത്സരിക്കുമെന്ന്  ഒവൈസി

Lucknow: 2022 തുടക്കത്തില്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ  രാഷ്ട്രീയ രംഗം ചൂടുപിടിച്ചു വരികയാണ്‌.  BJP, കോണ്‍ഗ്രസ്‌,  SP, BSP തുടങ്ങിയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

 ജാതി, മത അടിസ്ഥാനത്തില്‍ വോട്ട് ഏറെ നിര്‍ണ്ണായകമാവുന്ന ഉത്തര്‍ പ്രദേശിലേയ്ക്ക് രംഗപ്രവേശം  ചെയ്യുകയാണ്   AIMIM (All India Majlis-e-Ittehad-ul-Muslimeen). ഉത്തര്‍ പ്രദേശിലെ   403 നിയമസഭാ സീറ്റുകളിൽ 100 ​​സീറ്റുകളിലെങ്കിലും  തങ്ങളുടെ പാർട്ടിയായ  ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്ലിമീൻ (AIMIM) മത്സരിക്കുമെന്ന്  പാര്‍ട്ടി അദ്ധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചു.  കൂടാതെ, മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍  ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.

"ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍  ഞങ്ങളുടെ പാർട്ടി  തീരുമാനിച്ചു.  നിലവില്‍ 100   സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും.  ഒന്നോ രണ്ടോ പാർട്ടികളുമായി സഖ്യ  ചർച്ച  നടത്തുകയാണ്, സഖ്യമുണ്ടാക്കണോ വേണ്ടയോ എന്ന് പിന്നീട്  തീരുമാനിക്കും. സംസ്ഥാനത്ത്  ഞങ്ങൾ തീർച്ചയായും വിജയിക്കുമെന്ന് ഉറപ്പാണ്",  എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി (Asaduddin Owaisi) പറഞ്ഞു. 

Also Read: ഉമാ ഭാരതി പള്ളി പൊളിക്കാന്‍ ആക്രോശിച്ചതും അദ്വാനി മധുരവിതരണം നടത്തിയതും നേരല്ലെന്നാണോ?

"ഉത്തർപ്രദേശില്‍   AIMIM-ന്‍റെ  സാന്നിധ്യം വളരെ ശക്തമായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. എന്നാൽ ഇന്ന്, ധാരാളം വോട്ടുകള്‍ നേടാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും സാധിക്കും", അദ്ദേഹം പറഞ്ഞു. 

Also Read: UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ മാറ്റത്തിന്‍റെ തരംഗം, BJPയെ ഇല്ലാതാക്കുമെന്ന് SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്

`Bhaagidari Sankalp Morcha' യുടെ ഭാഗമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടിയായ  AIMIM മത്സരിച്ചിരുന്നു. എന്നാല്‍, ഒരു സീറ്റിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം,  റിപ്പോര്‍ട്ടുകള്‍  അനുസരിച്ച് സംസ്ഥാനത്തെ  110 നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലീം വോട്ടര്‍മാര്‍ നിര്‍ണ്ണായകമാവുകയാണ്.  അതായത്, ഈ മണ്ഡലങ്ങളില്‍ കുറഞ്ഞത്‌    30-39%  വോട്ടര്‍മാര്‍ മുസ്ലീങ്ങളാണ്.   44 സീറ്റുകളിൽ ഈ ശതമാനം  40-49% വരെ ഉയരും. എന്നാല്‍, 11  മണ്ഡലങ്ങളില്‍  മുസ്ലീം വോട്ടർമാർ 50-65% വരെയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ BJP ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ആകെയുള്ള,    403 സീറ്റുകളില്‍  312 സീറ്റുകളില്‍  BJP വിജയം നേടിയിരുന്നു.  SP 47 മണ്ഡലങ്ങളില്‍  വിജയം നേടിയപ്പോള്‍ , BSP 19 സീറ്റിലും  കോണ്‍ഗ്രസ്‌ 7  സീറ്റിലും വിജയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News