Delhi Liquor Policy: മനീഷ് സിസോദിയക്ക് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡി ജൂൺ 1 വരെ നീട്ടി

Delhi Liquor Policy: ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയാണ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : May 23, 2023, 12:43 PM IST
  • ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയാണ് ചെയ്തത്.
Delhi Liquor Policy: മനീഷ് സിസോദിയക്ക് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡി ജൂൺ 1 വരെ നീട്ടി

New Delhi: ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച് കോടതി.  ജുഡീഷ്യൽ കസ്റ്റഡി ജൂൺ 1 വരെ നീട്ടി.

ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയാണ് ചെയ്തത്.  

Also Read:  Exchange Rs 2000: രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്നു മുതല്‍ മാറ്റിയെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ദീർഘനാളായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  മെയ് 23ന് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി  അവസാനിച്ച സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഏവരെയും ഞെട്ടിച്ചുകൊണ്ട്  ജൂൺ 1 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.  

മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കുമ്പോഴെല്ലാം ആം ആദ്മി പാർട്ടി പ്രവർത്തകർ കോടതിക്ക് ശക്തമായ പ്രതിഷേധം നടത്താറുണ്ട്. ഇത് കണക്കിലെടുത്ത് റോസ് അവന്യൂ കോടതി പരിസരത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഏർപ്പെടുത്തിയിരുന്നു. മനീഷ് സിസോദിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. 

ഡല്‍ഹി പോലീസ് കോടതിക്ക് ചുറ്റും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതി പരിസരത്ത് വൻതോതിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇതിന് പുറമെ അർധസൈനിക വിഭാഗത്തെയും ഇവിടെ നിയോഗിച്ചിരുന്നു. തലസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി ഡൽഹി പോലീസ് ആം ആദ്മി പാർട്ടിയുടെ ഓഫീസിന് പുറത്തും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹി മദ്യ നയ  അഴിമതി കേസില്‍ കഴിഞ്ഞ ഫെബ്രുവരി 26 ന് അറസ്റ്റിലായത് മുതല്‍  ഡല്‍ഹി മുന്‍  ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്....    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News