Viral: മഞ്ഞിൽ കളിച്ച് രാഹുലും പ്രിയങ്കയും; നിമിഷനേരം കൊണ്ട് വീഡിയോ ഹിറ്റ്

ഭാരത് ഡോജോ യാത്രയുടെ സമാപന ചടങ്ങിന് മുൻപ് രാഹുലും പ്രിയങ്കയും മഞ്ഞുകട്ടകൾ എറിഞ്ഞ് കളിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 04:20 PM IST
  • മഞ്ഞിൽ കളിക്കുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്.
  • പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
  • മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.
Viral: മഞ്ഞിൽ കളിച്ച് രാഹുലും പ്രിയങ്കയും; നിമിഷനേരം കൊണ്ട് വീഡിയോ ഹിറ്റ്

ശ്രീനഗർ: ഭാരത് ഡോജോ യാത്രയുടെ സമാപന ചടങ്ങിന് മുൻപുള്ള രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക ​ഗാന്ധിയുടെയും വീഡിയോ വൈറലാകുന്നു. ശ്രീന​ഗറിലാണ് യാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. കനത്ത മഞ്ഞു വീഴ്ചയാണ് കശ്മീരിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. മഞ്ഞിൽ കളിക്കുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. കൈകളിൽ മഞ്ഞുകട്ടയെടുത്ത് പിന്നിൽകെട്ടി രാഹുൽ ചെന്ന് പ്രിയങ്കയുടെ തലയിൽ ഇട്ട് ഓടുന്നത് വിഡിയോയിൽ കാണാം. 

പക്ഷേ പ്രിയങ്ക വെറുതെ വിട്ടില്ല. രാഹുലിന്റെ പുറകെ ഓടിച്ചെന്ന് കൈ രണ്ടും കൂട്ടികെട്ടി നിർത്തി. അപ്പോഴേക്കും സഹപ്രവർത്തകൻ പ്രിയങ്കയ്ക്ക് മഞ്ഞുകട്ടകൾ കൊണ്ടുകൊടുത്തു. അത് പ്രിയങ്ക രാഹുലിന്റെ തലയിലിട്ടു. തുടർന്ന് ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു. അതിനിടെ മഞ്ഞുകട്ടയിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു​ഗോപാലിനെയും രാഹുൽ ​ഗാന്ധി വെറുതെ വിട്ടില്ല. രാഹുൽ ​ഗാന്ധി കെസിയുടെ തലയിൽ മഞ്ഞ് വാരിയിടുകയായിരുന്നു. 

Also Read: Bharat Jodo Yatra: കശ്മീരിലൂടെ പദയാത്ര നടത്താൻ ​ബിജെപിക്കാർ ഭയക്കും; ഗ്രനേഡല്ല, സ്നേഹമാണ് ജനത നൽകിയത് - രാഹുൽ ​ഗാന്ധി

പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News