Accident: ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി, കാറിലും ലോറിയിലും ഇടിച്ചുകയറി; അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

Tamil Nadu Accident: തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിലാണ് അഞ്ച് പേർ മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2023, 10:31 AM IST
  • പുതുക്കോട്ടയിൽ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു
  • ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി
  • ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്
Accident: ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി, കാറിലും ലോറിയിലും ഇടിച്ചുകയറി; അഞ്ച് ശബരിമല തീർഥാടകർ മരിച്ചു

ചെന്നൈ: നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിലാണ് അഞ്ച് പേർ മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു.

മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. പുതുക്കോട്ടയിൽ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ALSO READ: കാട്ടാക്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവർ തിരുവള്ളൂർ സ്വദേശികളാണെന്നാണ് സൂചന. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News