Pan Card ആധാറുമായി ഉടൻ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല

ആധാർ കാർഡിന് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതും.   

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 10:21 AM IST
  • ആധാറിൽ പാൻ കാർഡ് ലിങ്ക് ചെയ്യുക
    മാർച്ച് 31 അവസാന തീയതിയാണ്
    സർക്കാർ കാര്യങ്ങൾ വേഗത്തിൽ ചെയ്യുക
Pan Card ആധാറുമായി ഉടൻ ലിങ്കുചെയ്യു, ഇനി സമയം അധികമില്ല

ന്യുഡൽഹി: ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ രേഖ എന്നു പറഞ്ഞാൽ ആധാർ കാർഡാണെന്ന കാര്യത്തിൽ സംശയമില്ല. ആധാർ കാർഡിന് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതും.  പാൻ കാർഡ് (Pan Card) ആധാർ കാർഡുമായി ലിങ്കുചെയ്യുന്ന അവസാന സമയം നാളെ മുതൽ ആരംഭിക്കും. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോലെ ഈ പ്രധാന കാര്യം നിങ്ങളും ചെയ്യണം.  

വീട്ടിലിരുന്നുകൊണ്ടുതന്നെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാം

ഇനി നിങ്ങൾ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി (Aadhaar Card) ഇതുവരെയും ലിങ്കുചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യണം.  അതിനായി നിങ്ങൾക്ക് കൂടുതൽ സമയമില്ല. അതുകൊണ്ട് പെട്ടെന്നുതന്നെ കുറച്ച് സമയമെടുത്ത് വീട്ടിലിരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ പണി ചെയ്ത് തീർക്കാം.  വീട്ടിലിരുന്നുകൊണ്ട് എങ്ങനെ നിങ്ങൾക്ക് പാൻ കാർഡ് ലിങ്കുചെയ്യാമെന്ന് നോക്കാം..

ആദ്യം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക
നിങ്ങളുടെ ആധാർ, പാൻ നമ്പർ, പേരും വിലാസവും എന്നിവയുടെ ശരിയായ വിവരങ്ങൾ നൽകുക
വിശദാംശങ്ങൾ‌ ശരിയാകുമ്പോൾ‌ നിങ്ങളുടെ ആധാർ‌ കാർ‌ഡ് പാൻ കാർഡുമായി ലിങ്കാകും.  

Also Read: പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം!

മെസേജ് വഴിയും ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാം

വലിയ അക്ഷരത്തിൽ UIDPN‌ ടൈപ്പ് ചെയ്‌ത് സ്‌പെയ്‌സ് കൊടുത്തത്തിന് ശേഷം നിങ്ങളുടെ ആധാർ‌ നമ്പറും പാൻ‌ നമ്പറും ടൈപ്പ് ചെയ്യുക.
ഈ SMS 567678 അല്ലെങ്കിൽ 56161 ലേക്ക് അയയ്ക്കുക
കുറച്ച് സമയത്തിനുള്ളിൽ, ആധാറിൽ പാൻ കാർഡ് ലിങ്കുചെയ്ത്തുവെന്ന സന്ദേശം നിങ്ങളുടെ മൊബൈലിൽ വരും

2021 മാർച്ച് 31 നകം നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കിൽ, അത് നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാകും. അവസാന തീയതി കഴിഞ്ഞതിന് ശേഷം നിങ്ങളുടെ ആധാർ കാർഡ് Deactivate ചെയ്യും. ഇത് മാത്രമല്ല ഇനി നിങ്ങൾ Deactivate ആയ കാർഡിനെ Active ആക്കാൻ പോകുമ്പോൾ പിഴ ഈടാക്കും. അതിനാൽ, ആധാറിൽ പാൻ ലിങ്ക് ചെയ്യാൻ കാലതാമസം വരുത്തരുത്.

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുക

പാൻ കാർഡുമായി ആധാർ കാർഡ് ലിങ്കുചെയ്യുന്നതിനു പുറമേ, മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്കുചെയ്യുന്നത് നിങ്ങളുടെ നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കും.  ഇനി നിങ്ങൾക്ക് ഒന്നിൽ കൂടുതൽ മൊബൈൽ നമ്പറുകളുണ്ട് അതിൽ ഏത് മൊബൈൽ നമ്പറാണ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്നതെന്ന് നിങ്ങൾ മറന്നുപോയെങ്കിൽ അത് അറിയാനുള്ള മാർഗവും വളരെ എളുപ്പമാണ്.

ഏത് നമ്പറാണ് ലിങ്ക് ചെയ്തതെന്ന് അറിയാൻ

നിങ്ങൾ ആധാറുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ (Mobile Number) മാറ്റിയിട്ടുണ്ടെങ്കിലോ നിങ്ങളുടെ ആധാർ കാർഡിലേക്ക് ഏത് നമ്പറാണ് ലിങ്കുചെയ്‌തിരിക്കുന്നതെന്ന് ഓർക്കുന്നില്ലെങ്കിലോ ആധാർ നമ്പറുമായി ലിങ്കുചെയ്‌തിരിക്കുന്ന നമ്പർ ഓൺലൈനിൽ എങ്ങനെ കണ്ടെത്താമെന്ന് ഇവിടെ ശ്രദ്ധിക്കൂ...

Also Read: 800 രൂപയുടെ LPG ഗ്യാസ് സിലിണ്ടർ വെറും 94 രൂപയ്ക്ക്, ഓഫർ ഇന്നുകൂടി മാത്രം..!   

ആധാറുമായി ലിങ്കുചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ അറിയുന്നതിനുള്ള മുഴുവൻ പ്രക്രിയയും ചുവടെ ചേർത്തിരിക്കുന്നു

ആദ്യം നിങ്ങൾ UIDAI വെബ്‌സൈറ്റിലേക്ക് പോകുക
ഇതിനുശേഷം My Aadhar എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
ഇവിടെ നിങ്ങൾക്ക് Aadhar Services എന്ന ഓപ്ഷൻ കാണാം
Aadhar Services ൽ ക്ലിക്കുചെയ്യുക
ആദ്യ ഓപ്ഷൻ Verify an Aadhar Number എന്നായിരിക്കും
അതിൽ ക്ലിക്കുചെയ്യുമ്പോൾ പുതിയൊരു വിൻഡോ തുറക്കും
ആധാർ നമ്പർ നൽകി അതിന് ചുവടെ ക്യാപ്ച്ച നൽകുക.  
Proceed to Verify ക്ലിക്കുചെയ്യുക
ഇപ്പോൾ നിങ്ങൾക്ക് ആധാറിന്റെ സ്റ്റാറ്റസ് കാണാൻ സാധിക്കും. 
ആധാർ നമ്പർ, പ്രായം, സംസ്ഥാനം, മൊബൈൽ നമ്പർ എന്നിങ്ങനെ നിരവധി വിശദാംശങ്ങൾ അതിൽ പരിശോധിക്കും
നിങ്ങളുടെ ആധാറുമായി ഒരു മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങൾ ഇവിടെ ദൃശ്യമാകും.
ഈ രീതിയിൽ നിങ്ങളുടെ ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പർ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും
നിങ്ങളുടെ ആധാറുമായി ഒരു നമ്പറും ലിങ്കുചെയ്തിട്ടില്ലെങ്കിൽ, അവിടെ ഒന്നും എഴുതിയിട്ടുണ്ടാവില്ല. 
ഇതിനർത്ഥം നിങ്ങളുടെ ആധാറുമായി ഒരു നമ്പറും ബന്ധപ്പെടുത്തിയിട്ടില്ല എന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News