ന്യൂഡല്‍ഹി: ആധാർ കാർഡ് (Aadhar card) അപ്ഡേറ്റ് ചെയ്ത് നിലനിർത്തുക എന്നത് വളരെ ആവശ്യമായ കാര്യമാണ്.
ആധാർ കാർഡ് ഇന്ത്യൻ പൗരന്‍റെ ഏറ്റവും ആവശ്യമുള്ളതും വിശ്വസനീയവുമായ വിലാസ തെളിവ് രേഖ (Identity)യാണ്. അതിനാല്‍ ആധാർ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.
ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് ഒന്നുകിൽ ആധാർ എൻറോൾമെന്റ് സെന്റർ (ആധാർ സേവാ കേന്ദ്രം) സന്ദർശിക്കാം അല്ലെങ്കിൽ ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം.
ഒന്നോ അതിലധികമോ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്താലും, ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ, ആധാർ അപ്‌ഡേറ്റിനുള്ള നിരക്കുകൾ 100 രൂപ ആണ്. യുഐഡിഎഐയുടെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡെമോഗ്രാഫിക് വിശദാംശങ്ങൾ മാത്രം അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ യുഐഡിഎഐ 50 രൂപ ഈടാക്കും.
ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് സാധുവായ രേഖകൾ അപേക്ഷാ ഫോമിനും ഫീസിനുമൊപ്പം ആവശ്യമാണ് .
ആധാറിലെ എല്ലാ മാറ്റങ്ങളും സ്ഥിരീകരണത്തിനായി രേഖകൾ ആവശ്യമില്ല. രേഖകൾ സമർപ്പിക്കാതെ തന്നെ മൊബൈൽ നമ്പർ ആധാർ കാർഡിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.
അതേസമയം, ആധാറിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുന്‍പ് ജാഗ്രത പുലര്‍ത്തണം. കൂടെക്കൂടെ ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കില്ല. ആധാറിൽ മാറ്റങ്ങൾ വരുത്തുന്നതിന് യുഐഡിഎഐ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടുതവണ മാത്രമേ പേര് അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ. ആധാർ കാർഡ് ഉടമയുടെ ജീവിതകാലത്ത് ഒരു തവണ മാത്രമേ ജനനത്തീയതിയും ലിംഗഭേദവും അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കൂ....