New Delhi: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77ാം ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാഷ്ട്രം.
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീർഭൂമിയിൽ ( Veer Bhumi) രാഹുൽ ഗാന്ധി എം.പി പുഷ്പാർച്ചന നടത്തി.
"മതേതര ഇന്ത്യക്ക് മാത്രമാണ് അതിജീവിക്കാൻ സാധിക്കുക', ശ്രീ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു... രാഹുൽ ഗാന്ധി (Rahul Gandhi) ഫേസ് ബുക്കില്‍ കുറിച്ചു.
നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വീർഭൂമിയിൽ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തു. ഗുലാം നബി അസാദ്, അധീര്‍ രഞ്ജന്‍ ചൗധരി. കെ സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ സംബന്ധിച്ചു. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 സദ്ഭാവന ദിനമായാണ് കോൺഗ്രസ് ആചരിക്കുന്നത്.
Delhi | On the birth anniversary of former prime minister Rajiv Gandhi, son Rahul Gandhi pays tribute to him at Veer Bhumi pic.twitter.com/HOTEEdhNCd
— ANI (@ANI) August 20, 2021
1944 ആഗസ്റ്റ് 20നായിരുന്നു രാജീവ് ഗാന്ധിയുടെ ജനനം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്തിയാണ് രാജീവ് ഗാന്ധി. 1984 ഒക്ടോബർ മുതൽ 89 ഡിസംബർ രണ്ട് വരെയാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നാണ് രാജിവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തുന്നത്
1991 മേയ് 21ന് തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ എൽ.ടി.ടി.ഇ ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA