Bhopal: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് നടന്നുകൊണ്ടിരിരിക്കേ കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന വന്‍ വിവാദമാവുന്നു
15 വയസുള്ള ഒരു പെണ്‍കുട്ടിക്ക് പോലും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്നതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം (Girls age for wedding) ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്താണെന്നായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ (Congress MLA) സജ്ജന്‍ സിംഗ് വര്‍മ്മ (Sajjan Singh Varma)യുടെ ചോദ്യം.
രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍റെ (Shivraj Singh Chouhan) പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന് തിങ്കളാഴ്ച നടന്ന 'നാരി സമ്മാന്‍' പരിപാടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
"15 വയസുള്ള ഓരോ പെണ്‍കുട്ടിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്താണ്?. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ വലിയ ഡോക്ടറായോ? സജ്ജന്‍ സിംഗ് ചോദിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുന്‍ മന്ത്രി കൂടിയായ സജ്ജന്‍ സിംഗ് വര്‍മ ആരോപിച്ചു.
പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ പീഡനങ്ങളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ് (Madhya Pradesh) ഒന്നാമത്. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയെടുക്കുന്നതിനുപകരം മുഖ്യമന്ത്രി കാപട്യം നിറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും സജ്ജന്‍ സിംഗ് പറഞ്ഞു.
അതേസമയം, എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ BJP ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിയ്ക്കുകയാണ്. ഇന്ത്യയുടെ പെണ്‍മക്കളെ എംഎല്‍എ അപമാനിച്ചതായി മധ്യപ്രദേശ് ബിജെപിയുടെ മാധ്യമ വക്താവ് നേഹ ബഗ്ഗ പറഞ്ഞു.
Also read: പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21ലേക്ക്; നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍?
"തന്‍റെ പാര്‍ട്ടി പ്രസിഡന്‍റ് ഒരു സ്ത്രീയാണെന്ന് അദ്ദേഹം മറന്നോ? പ്രിയങ്ക ഗാന്ധിയും ഒരു സ്ത്രീയാണ്? വര്‍മ പരസ്യമായി മാപ്പ് പറയാനും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ഞാന്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നു", വെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായ പരിധി (Marriage Age) 18ല്‍ നിന്നും ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായി രൂപീകരിച്ച സമിതിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.