8th anniversary of Modi Govt: മോദി സർക്കാരിന്‍റെ 8ാം വാർഷികം, 15 ദിവസത്തെ പ്രചാരണ പരിപാടികളുമായി BJP

പൊതുജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന NDA സര്‍ക്കാര്‍ 8ാം വയസിലെയ്ക്ക്  കടക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാരിന്‍റെ 8ാം വാർഷികത്തിന് മുന്നോടിയായി നിരവധി പരിപാടികളാണ് BJP നടപ്പാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 11, 2022, 03:15 PM IST
  • കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനഹിത പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ BJP ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പാർട്ടി നേതാക്കളെ ചുമതലപ്പെടുത്തി
8th anniversary of Modi Govt: മോദി സർക്കാരിന്‍റെ 8ാം വാർഷികം, 15 ദിവസത്തെ പ്രചാരണ പരിപാടികളുമായി BJP

New Delhi: പൊതുജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന NDA സര്‍ക്കാര്‍ 8ാം വയസിലെയ്ക്ക്  കടക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാരിന്‍റെ 8ാം വാർഷികത്തിന് മുന്നോടിയായി നിരവധി പരിപാടികളാണ് BJP നടപ്പാക്കുന്നത്. 

2014 മെയ് 26 നാണ് നരേന്ദ്രമോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനഹിത പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ BJP ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദ പാർട്ടി നേതാക്കളെ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്. പരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മൂന്നംഗ സമിതി രൂപീകരിക്കാൻ ബിജെപി സംസ്ഥാന ഘടകത്തിന്‍റെ  മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also Read: Sedition Case: രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 A വകുപ്പ് മരവിപ്പിച്ച് സുപ്രീം കോടതി

രാജ്യത്തെ ദരിദ്രരും നിരാലംബരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍  ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുക എന്ന  ആവശ്യവുമായി  BJP ദേശീയ അദ്ധ്യക്ഷന്‍  ജെപി നദ്ദ പാര്‍ട്ടി സംസ്ഥാന മേധാവികൾക്ക് കത്തയച്ചു.

"8 വർഷം: സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം"  (8 years: Service, good governance and poor welfare) എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രോഗ്രാമുകള്‍ മെയ്‌ 30 ന് ആരംഭിക്കും.  ഈ പരിപാടി ജൂണ്‍ 15 ന് സമാപിക്കും.  

15 ദിവസത്തെ പ്രചാരണത്തിനിടെ നിരവധി പരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്. .ഇതിനിടെ  75 മണിക്കൂർ പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു.

കൂടാതെ,  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സിനിമാ ഹാളുകളിലും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികൾ പരസ്യപ്പെടുത്താനും അതിന്‍റെ പ്രയോജനങ്ങള്‍ വിവരിക്കാനും  നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  ജെപി നദ്ദ ആരംഭിക്കുന്ന 'റിപ്പോർട് ടു നേഷൻ'  (Report to Nation) കാമ്പയിന് കീഴിൽ, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയ പരിപാടി സംഘടിപ്പിക്കും.  

സോഷ്യൽ മീഡിയയിൽ #sevasushashangareebkalyan എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനാണ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ, മറ്റ് നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 15 ദിവസത്തെ കാലയളവിൽ പാർട്ടി വിവിധ സമ്മേളനങ്ങൾ നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News