7th Pay Commission: ബജറ്റിൽ ഉണ്ടാവുമോ? ക്ഷാമബത്ത 50 ശതമാനം ഉറപ്പിച്ചു? എപ്പോൾ കിട്ടും?

7th Pay Commission Updates: എല്ലാ വർഷവും രണ്ടുതവണയാണ് കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. പക്ഷേ, ഈ വർധന എത്രത്തോളം വരും എന്നത് പണപ്പെരുപ്പത്തിൻ്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 11:39 AM IST
  • 50 ശതമാനം അനുസരിച്ച് അലവൻസായി ലഭിക്കുന്ന തുക ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തോട് കൂട്ടിച്ചേർക്കും
  • 2024 ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ഡിഎ
  • എച്ച്ആർഎ നിരക്കും നിലവിലെ 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയരും
7th Pay Commission: ബജറ്റിൽ ഉണ്ടാവുമോ? ക്ഷാമബത്ത 50 ശതമാനം ഉറപ്പിച്ചു? എപ്പോൾ കിട്ടും?

കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്തയുടെ ദിവസങ്ങളാണ് വരുന്നത്. ലേബർ ബ്യൂറോ പുറത്തിറക്കിയ എഐസിപിഐ സൂചിക പ്രകാരം ജീവനക്കാരുടെ ക്ഷാമബത്ത ഏകദേശം 50 ശതമാനമായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. എഐസിപിഐ സൂചികയിൽ ഇടിവുണ്ടായെങ്കിലും ക്ഷാമബത്ത കണക്കുകളെ ഇത് ബാധിക്കില്ലെന്നാണ് സൂചന. ഇങ്ങനെ വന്നാൽ 2024 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ക്ഷാമബത്ത കണക്കാക്കുന്നത്. ഡിസംബറിൽ എഐസിപിഐ സൂചിക 0.3 പോയിൻ്റ് ഇടിഞ്ഞ് 138.8 പോയിൻ്റിലെത്തിയെങ്കിലും, ഇത് പ്രശ്നമാകില്ല. നിലവിൽ ക്ഷാമബത്ത 50.28 ശതമാനമായിരിക്കാം എന്ന് കൂട്ടാം. എന്തായാലും കുറഞ്ഞത് 4 ശതമാനം വർധന ക്ഷാമബത്തയിൽ പ്രതീക്ഷിക്കാം.

എല്ലാ വർഷവും രണ്ടുതവണയാണ് കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. പക്ഷേ, ഈ വർധന എത്രത്തോളം വരും എന്നത് പണപ്പെരുപ്പത്തിൻ്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് ആനുപാതികമായി കേന്ദ്ര ജീവനക്കാർക്ക് നൽകുന്ന അലവൻസുകളിലും വർധനയുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണയും കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനമാണ് വർധിപ്പിച്ചത്. ഈ വർദ്ധനവ് 2023 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തിലാണ് നിലവിൽ വന്നത്.

അടുത്ത ക്ഷാമബത്ത പ്രഖ്യാപനം 2024 ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും. നിലവിലെ ക്ഷാമബത്തയായി കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്നത് 46 ശതമാനമാണ്. ഇതിൽ ശ്രദ്ധേയമായൊരു കാര്യമെന്താണെന്നാൽ ക്ഷാമബത്ത നാല് ശതമാനം വർധിച്ച് 50 ശതമാനം ആകുന്നതോടെ പൂജ്യമായി മാറും. ചട്ടം അനുസരിച്ച്, ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയാൽ ഉടൻ അത് പൂജ്യമായി കുറയ്ക്കും. ഇതിനൊപ്പം 50 ശതമാനം അനുസരിച്ച് അലവൻസായി ലഭിക്കുന്ന തുക ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യും.

ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18000 രൂപയാണെങ്കിൽ, അപ്പോൾ അയാൾക്ക് 50 ശതമാനം ഡിഎ പ്രകാരം ക്ഷാമബത്ത 9000 രൂപ ലഭിക്കും. ഇത് ശമ്പളത്തിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ അടിസ്ഥാന ശമ്പളം 27,000 രൂപയായി മാറും. ഡിഎയ്ക്ക് പിന്നാലെ ഹൗസ് റെൻ്റ് അലവൻസിലും 3% വർധന പ്രതീക്ഷിക്കാം.

 എച്ച്ആർഎ നിരക്ക് നിലവിലെ 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയരും. ക്ഷാമബത്ത പരിഷ്കരണം 50% കടന്നാൽ മാത്രമേ ഇത് സംഭവിക്കൂ.ധനകാര്യ വകുപ്പിൻ്റെ കണക്ക് പ്രകാരം, DA 50% കടന്നാൽ, HRA 30%, 20%, 10% ആയി മാറും. X, Y, Z ക്ലാസ് നഗരങ്ങൾക്കനുസരിച്ചാണ് ഹൗസ് റെൻ്റ് അലവൻസിൻ്റെ (HRA) തരംതിരിവ്. എക്സ് വിഭാഗത്തിൽ പെടുന്ന കേന്ദ്ര ജീവനക്കാർക്ക് 27 ശതമാനം എച്ച്ആർഎ ലഭിക്കും, ഡിഎ 50 ശതമാനമാണെങ്കിൽ അത് 30 ശതമാനമാകും. അതേസമയം, വൈ ക്ലാസുകാർക്ക് ഇത് 18 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയരും. ഇസഡ് ക്ലാസ് ആളുകൾക്ക് ഇത് 9 ശതമാനത്തിൽ നിന്ന് 10 ശതമാനമായും വർദ്ധിക്കും.

ബജറ്റിൽ 

ഈ ബജറ്റിൽ ക്ഷാമബത്ത സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രം നടത്തിയാൽ അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കാം. ഇത് നടപ്പിലാക്കിയാൽ, ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ക്ഷാമബത്ത 50% വർദ്ധിപ്പിക്കും. അതായത് നിലവിലെ നിരക്കിൽ നിന്നും 4 ശതമാനം വർധന. ലേബർ ബ്യൂറോ പുറത്തിറക്കിയ എഐസിപിഐ സൂചിക പ്രകാരം ക്ഷാമബത്തയിൽ 50% വർദ്ധന ഉണ്ടാവേണ്ടതാണ് എന്നിരുന്നാലും ഇത് സർക്കാർ തീരുമാനമെടുക്കേണ്ടുന്ന കാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News