7th Pay Commission Latest Updates : DA ക്കൊപ്പം ഈ കേന്ദ്ര സർക്കാർ ജീവനക്കാർക്കും കൂടി Special Allowance നൽകാൻ തീരുമാനിച്ചു

കേന്ദ്രഭരണ പ്ര​ദേശമായ ലഡാക്കിൽ പ്രവർത്തിക്കുന്ന നോർത്ത് ഈസ്റ്റ് കേഡറിലുള്ള ഓൾ ഇന്ത്യ സർവീസ് ജീവനക്കാർക്കാണ് സ്പെഷ്യൽ അലവൻസ് നൽകാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 05:15 PM IST
  • കേന്ദ്രഭരണ പ്ര​ദേശമായ ലഡാക്കിൽ പ്രവർത്തിക്കുന്ന നോർത്ത് ഈസ്റ്റ് കേഡറിലുള്ള ഓൾ ഇന്ത്യ സർവീസ് ജീവനക്കാർക്കാണ് സ്പെഷ്യൽ അലവൻസ് നൽകാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്
  • ലഡാക്കിലെ എഐഎസ് ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷ്യൽ അലവൻസായും 10 ശതമാനം സ്പെഷ്യൽ ഡ്യൂട്ടി അലവൻസായും ലഭിക്കും.
  • ജൂലൈ ഒന്ന് മുതലാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് മുടങ്ങി കിടന്നിരുന്ന ഡിഎയും ഡിആറും കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങുന്നത്.
  • നിലവിൽ ലഭിക്കുന്ന ഡിഎയുടെ 11 ശതമാനം ഉയ‍ർത്തിയാണ് ജൂലൈ ഒന്ന് മുതൽ ശമ്പളത്തിലൂടെ കിട്ടുന്നത്.
7th Pay Commission Latest Updates : DA ക്കൊപ്പം ഈ കേന്ദ്ര സർക്കാർ ജീവനക്കാർക്കും കൂടി Special Allowance നൽകാൻ തീരുമാനിച്ചു

New Delhi : കോവിഡിനെ തുടർന്ന് മുടങ്ങി കിടന്നിരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെ ഡിഎയും (Dearness Allowance) ഡിആറും (Dearness Relief) മടക്കി നടക്കുന്നതിനൊപ്പം ചില വിഭാഗത്തിൽ പെട്ട ജീവനക്കാർക്ക് (Special Allowance) നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിൽ ഒരു വിഭാഗം ഓൾ ഇന്ത്യ സർവീസ് ജീവനക്കാർക്കും കൂടി കേന്ദ്ര സർക്കാർ സ്പെഷ്യൽ അലവൻസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

കേന്ദ്രഭരണ പ്ര​ദേശമായ ലഡാക്കിൽ പ്രവർത്തിക്കുന്ന നോർത്ത് ഈസ്റ്റ് കേഡറിലുള്ള ഓൾ ഇന്ത്യ സർവീസ് ജീവനക്കാർക്കാണ് സ്പെഷ്യൽ അലവൻസ് നൽകാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയ അണ്ടർ സെക്രട്ടറി ദേവേന്ദ്ര കുമാർ ഓരോ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലൂടെ അറിയിച്ചിരിക്കുന്നത്.  

ALSO READ : 7th Pay Commission : ജൂലൈ ഒന്ന് മുതൽ നിങ്ങളുടെ ശബളം എത്രത്തോളം ഉയരും?, ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള കൃത്യമായ കണക്ക് ഇതാണ്

ലഡാക്കിലെ എഐഎസ് ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷ്യൽ അലവൻസായും 10 ശതമാനം സ്പെഷ്യൽ ഡ്യൂട്ടി അലവൻസായും ലഭിക്കും. ജൂലൈ ഒന്ന് മുതലാണ് കേന്ദ്ര സർക്കാർ ജീവക്കാർക്ക് മുടങ്ങി കിടന്നിരുന്ന ഡിഎയും ഡിആറും കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങുന്നത്.

നിലവിൽ ലഭിക്കുന്ന ഡിഎയുടെ 11 ശതമാനം ഉയ‍ർത്തിയാണ് ജൂലൈ ഒന്ന് മുതൽ ശമ്പളത്തിലൂടെ കിട്ടുന്നത്. നിലവിൽ 17 ശതമാനം ഡിഎ ആണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് കേന്ദ്ര സർക്കാർ, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഡിഎ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയായണ്.

ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വർദ്ധിച്ച DA ഉടൻ ലഭിക്കും! തുക അക്കൗണ്ടിൽ വരുമോ?

അതായത് ജൂലൈ ഒന്ന് മുതൽ ലഭിക്കാൻ പോകുന്നത് 28 ശതമാനം ഡിഎയും ഡിആറുമാണ് (DR) ലഭിക്കാൻ പോകുന്നത്. ഇത് ജൂലൈ മാസം മുതൽ നൽകി തടുങ്ങുമ്പോൾ 50 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻ ഉപഭോക്താക്കൾക്കുമാണ് ​ഗുണഫലം ലഭിക്കുന്നത്.

ALSO READ : 7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു

ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം 2020ന്റെ ആദ്യ പകുതിയിൽ 3 ശതമാനം ഡിഎ ആണ് വർധിച്ചത്. അടുത്ത പകുതിയിൽ ഉയ‍ർന്നത് 4 ശതമാനം. ഈ വർഷം ആദ്യ പകുതിയിലും 4 ശതമാനം തന്നെയാണ് ഡിഎയുടെ വർധന. ഇതെല്ലാം കൂടി വരമ്പോഴാണ് 11 ശതമാനമാകുന്നത്. കൂടാതെ നിലവിലെ ഡിഎ 17 കൂടി കൂട്ടുമ്പോഴാണ് 28% ശതമാനം എന്ന കണക്കിലേക്കെത്തിച്ചേരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News