Fire Accident: യുപിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

സ്റ്റൗവ്വിൽ നിന്ന് തീ പടർന്ന് പിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 06:39 AM IST
  • 5 പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
  • ഇന്നലെ, ഡിസംബർ 27നായിരുന്നു സംഭവം.
  • സ്റ്റൗവ്വിൽ നിന്ന് തീ പടർന്ന് പിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Fire Accident: യുപിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

Lucknow: ഉത്തർപ്രദേശിലെ മൗവിലെ ഷാപൂർ ഗ്രാമത്തിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. 5 പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഇന്നലെ, ഡിസംബർ 27നായിരുന്നു സംഭവം. സ്റ്റൗവ്വിൽ നിന്ന് തീ പടർന്ന് പിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടികളും ഉൾപ്പെടുന്നു.

UP News: യുവാവിനെ മർദിക്കുന്ന വീഡിയോ വൈറൽ; യുപിയിലെ ആശുപത്രി അടച്ചുപൂട്ടി

ലഖ്നൗ: യുവാവിനെ മർദ്ദിക്കുന്ന വീഡിയോ വൈറലായതോടെ യുപിയിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. ഫൈസുല്ലഗഞ്ചിലെ ആശുപത്രിയാണ് യുപി ആരോ​ഗ്യ വകുപ്പ് അടച്ചുപൂട്ടിയത്. ജീവനക്കാർക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു. ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണത്തിനായി അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ (എസിഎംഒ) ഡോ.എ.പി സിങ്ങിന്റെ കീഴിൽ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു.

Also Read: Omicron BF.7: ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍

15 ദിവസം പഴക്കമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുവാവിനെ ബെൽറ്റും പൈപ്പും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവാവ് സഹായത്തിനായി അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. ഒരു സ്ത്രീ ഇയാളെ കയർ കൊണ്ട് കെട്ടിയിട്ട് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

വീഡിയോ ചിത്രീകരിച്ചത് ആശുപത്രിക്കുള്ളിലാണ്. അതിനാൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ തിരിച്ചറിയുന്നത് വരെ ഇതിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇയാൾ കള്ളനാണെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News