PM Modi's Brother Accident : പ്രധാനമന്ത്രിയുടെ സഹോദരൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

PM Modi Brother Injured : കർണാടകയിൽ മൈസൂരിന് സമീപത്തുള്ള പ്രദേശത്ത് വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ വാഹനം അപകടത്തിൽപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 06:54 PM IST
  • കർണാടകയിൽ മൈസൂരിന് സമീപത്തുള്ള പ്രദേശത്ത് വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
  • ബന്ദിപ്പൂരിൽ നിന്ന് മൈസൂരിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം നടന്നത്.
  • അപകടത്തെ തുടർന്ന് സഹോദരൻ പ്രഹ്ളാദ് മോദിക്ക് നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്.
  • ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്.
PM Modi's Brother Accident : പ്രധാനമന്ത്രിയുടെ സഹോദരൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ളാദ് മോദി സഞ്ചരിച്ചിരുന്ന കാർ വാഹന അപകടത്തിൽപ്പെട്ടു. കർണാടകയിൽ മൈസൂരിന് സമീപത്തുള്ള പ്രദേശത്ത് വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ബന്ദിപ്പൂരിൽ നിന്ന് മൈസൂരിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം നടന്നത്. 

അപകടത്തെ തുടർന്ന് സഹോദരൻ പ്രഹ്ളാദ് മോദിക്ക് നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് എസ്‌യുവി ഒരു ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പ്രഹ്ലാദ് മോദിക്ക് ഒപ്പം ഭാര്യയും, മകനും, മകന്റെ ഭാര്യയും, കൊച്ചു മകനും ഉണ്ടായിരുന്നു. 

ALSO READ: Omicron BF.7: ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍

ഇവർക്കും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ കാർ വളരെയധികം തകർന്നിട്ടുണ്ട്. പ്രഹ്ളാദ് മോദിയുടെ പേരമകന്റെ കാലിന് പൊട്ടൽ ഉണ്ട്. എല്ലാവരെയും മൈസൂരിലെ ജെഎസ് ഹോസ്പിറ്റലിൽ ചികിത്സായിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News