ഗുജറാത്ത്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിൽ തീപിടിത്തത്തിൽ 24 പേർ മരിച്ചു. മരിച്ചവരിൽ 12 പേർ കുട്ടികളാണെന്നാണ് റിപ്പോർട്ട്. നിരവധി പേർ ഗെയിമിങ്ങിൽ സെന്ററിൽ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിആർപി ഗെയിമിങ് സെന്ററിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധന വേണ്ടി വരുമെന്നാണ് രാജ്കോട്ട് പോലീസ് കമ്മീഷണർ രാജു ഭാർഗവ പറയുന്നത്. അവധിക്കാലം ആയിരുന്നതിനാൽ ഗെയിമിങ് സെന്ററിൽ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. ഗെയിമിങ് സെന്റർ യുവരാജ് സിങ് സോളങ്കി എന്നയാളുടെ പേരിലാണ്. ഇയാൾക്കെതിരെ കേസെടുത്തു.
#WATCH | Gujarat: A massive fire breaks out at the TRP game zone in Rajkot. Fire tenders on the spot. Further details awaited. pic.twitter.com/f4AJq8jzxX
— ANI (@ANI) May 25, 2024
#WATCH | Rajkot, Gujarat: Raju Bhargava, Police Commissioner, Rajkot, says, "Fire broke out in the TRP gaming zone in the afternoon. The rescue operations are on. The fire is under control. We are trying to retrieve as many bodies as possible. As of now, around 20 bodies have… https://t.co/Gd9N1Pd8ka pic.twitter.com/zKwIyaABHF
— ANI (@ANI) May 25, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.