Bengaluru: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 190 കിലോമീറ്റർ ടണൽ റോഡ്; പ്രഖ്യാപനവുമായി ബംഗളൂരു സർക്കാർ

190 km tunnel road in Bengaluru: ഇതിനായി 45 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ പൊതു ടെണ്ടറുകൾ ക്ഷണിക്കുമെന്നും കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 04:51 PM IST
  • എട്ട് കമ്പനികൾ അതിന് യോഗ്യത നേടിയിട്ടുണ്ടെന്നും വിധാന സൗധയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശിവകുമാർ പറഞ്ഞു.
  • നഗരത്തിലുടനീളം ഇത് വികസിപ്പിക്കണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.
Bengaluru: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 190 കിലോമീറ്റർ ടണൽ റോഡ്; പ്രഖ്യാപനവുമായി ബംഗളൂരു സർക്കാർ

ബംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബ്  സിലിക്കൺ വാലി എന്നിങ്ങനെ വിശേഷണങ്ങൾ ഉള്ള ന​ഗരമാണ് ബംഗളൂരു. ഇത് പോലെ തന്നെ ​ഗതാ​ഗത കുരുക്കിന്റെ പേരിലും ഈ ന​ഗരം പ്രസിദ്ധമാണ്. കാവേരി നദീജല തർക്കത്തെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് ബംഗളൂരുവിൽ അടുത്തിടെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഈ പ്രശ്നത്തെ നേരിടാനും, നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ 190 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി 45 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ പൊതു ടെണ്ടറുകൾ ക്ഷണിക്കുമെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നേരിടാൻ 190 കിലോമീറ്റർ നീളമുള്ള ടണൽ റോഡ് നിർദേശിച്ചിട്ടുണ്ടെന്നും എട്ട് കമ്പനികൾ അതിന് യോഗ്യത നേടിയിട്ടുണ്ടെന്നും വിധാന സൗധയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശിവകുമാർ പറഞ്ഞു. ഈ കമ്പനികൾ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നിർമ്മാണം ആരംഭിക്കുക. ടണൽ റോഡ് എങ്ങനെയായിരിക്കണം, അത് നാലോ ആറോ ലെയ്‌നുകൾ വേണമോ, എവിടെ നിന്ന് തുടങ്ങണം അവസാനിക്കണം എന്നതിനെക്കുറിച്ചാണ് പഠനം നടത്തുക.  കൂടാതെ നഗരത്തിലുടനീളം ഇത് വികസിപ്പിക്കണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.

ALSO READ: സിക്കിമിൽ വീണ്ടും മിന്നൽ പ്രളയ സാധ്യത; ജാ​ഗ്രത നിർദ്ദേശവുമായി സർക്കാർ

പദ്ധതി വളരെ വലിയ തോതിലുള്ളതും വലിയ തുക ഫണ്ട് ആവശ്യമുള്ളതുമായതിനാൽ, അത് പല ഘട്ടങ്ങളിലായി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, എസ്റ്റീം മാൾ ജംക്‌ഷൻ മുതൽ മേഖ്‌രി സർക്കിൾ, മില്ലർ റോഡ്, ചാലൂക്യ സർക്കിൾ, ട്രിനിറ്റി സർക്കിൾ, സർജാപൂർ റോഡ്, ഹൊസൂർ റോഡ്, കനകപുര റോഡ് മുതൽ കൃഷ്ണ റാവു പാർക്ക്,സിർസി സർക്കിളിലേക്കുള്ള റോഡ്, മഗഡി റോഡ്, തുംകുരു റോഡ് മുതൽ യശ്വന്ത്പൂർ ജംഗ്ഷൻ, ഔട്ടർ റിങ് റോഡ്, ഗോരഗുണ്ടെപാളയ, കെആർ പുരം, സിൽക്ക് ബോർഡ് പ്രദേശങ്ങൾ. മൈസൂർ വരെയുള്ള ഭാഗങ്ങളിലാണ് ടണൽ റോഡ് ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News