തമിഴ്നാട്ടിൽ ജനറേറ്ററിൽ മുടി കുടുങ്ങി 13കാരിക്ക് ദാരുണാന്ത്യം

ഉച്ചഭാഷിണിയുടെ ശബ്ദം മൂലം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പെൺകുട്ടിയുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 06:50 AM IST
  • കാഞ്ചീപുരം സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി എസ് ലാവണ്യയാണ് മരിച്ചത്.
  • ഞായറാഴ്ച രാത്രി പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.
  • പ്രതിഷ്ഠയെ രഥത്തിൽ കയറ്റുമ്പോൾ ഡീസൽ ജനറേറ്റർ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരുന്നു.
  • ഇതിനടുത്ത് ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററിൽ കുടുങ്ങുകയായിരുന്നു.
തമിഴ്നാട്ടിൽ ജനറേറ്ററിൽ മുടി കുടുങ്ങി 13കാരിക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13 വയസുകാരി മരിച്ചു. കാഞ്ചീപുരം സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി എസ് ലാവണ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രി പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. പ്രതിഷ്ഠയെ രഥത്തിൽ കയറ്റുമ്പോൾ ഡീസൽ ജനറേറ്റർ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരുന്നു. ഇതിനടുത്ത് ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററിൽ കുടുങ്ങുകയായിരുന്നു.

എന്നാൽ ഉച്ചഭാഷിണിയുടെ ശബ്ദം മൂലം ലാവണ്യയുടെ നിലവിളി ആളുകൾ കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി എല്ലാവരും കേട്ടത്. ഉടൻ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേക്കും മാറ്റി. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ലാവണ്യ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മഗറൽ പോലീസ് കേസെടുത്തു. ജനറേറ്റർ ഓപ്പറേറ്റർ മുനുസാമിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

Also Read: ഫോൺ വിളിച്ചുകൊണ്ട് നിന്ന യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ചു; തിരിഞ്ഞ് നോക്കുമ്പോൾ ആൾ അവിടെ ഇല്ല

 

ലാവണ്യയുടെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച നടന്നു. മൂന്ന് വർഷം മുമ്പ് ലാവണ്യയുടെ അമ്മയും മരിച്ചിരുന്നു. അച്ഛൻ ശരവണൻ ചെന്നൈയിൽ ജോലി ചെയ്യുന്നു. ലാവണ്യയും ഇളയ സഹോദരൻ ഭുവനേഷും (9) മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.

Tractor viral video: ഓവർ ലോഡുമായി ട്രാക്ടർ ഡ്രൈവറുടെ സാഹസിക യാത്ര: വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന പ്രചരിക്കുന്നത്. അവയിൽ ചിലതെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിലൊരു വ്യത്യസ്തമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. 

അത്യന്തം അപകടകരമായ രീതിയിൽ ട്രാക്ടർ ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ ഇതിനോടകം തന്നെ രണ്ടേമുക്കാൽ ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഡ്രൈവറുടെ സാഹസികതയെ വിമർശിച്ചും പ്രശംസിച്ചുമുള്ള കമൻറുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. സ്വന്തം ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനും സ്വപ്നങ്ങൾ സഫലമാക്കാനും ഏതറ്റം വരെയും പോകാനും കഷ്ടപ്പെടാനും തയ്യാറായ മനുഷ്യൻ എന്നാണ് ചിലയാളുകൾ ട്രാക്ടർ ഡ്രൈവറെ വിശേഷിപ്പിക്കുന്നത്. എന്നാൽ, സ്വന്തം ജീവനും മറ്റ് ആളുകളുടെ ജീവനും ഒരുപോലെ ഭീഷണിയുണ്ടാക്കുന്ന പ്രവൃത്തിയാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മറ്റൊരു വിഭാഗത്തിൻറെ വിമർശനം. 

അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രാക്ടറാണ് വീഡിയോയിലുള്ളത്. നാല് ചക്രങ്ങളുണ്ടെങ്കിലും പിന്നിലെ രണ്ട് ചക്രങ്ങൾ മാത്രമാണ് റോഡിലുള്ളത്. മുന്നിലെ രണ്ട് ചക്രങ്ങളും അമിതഭാരം കാരണം ഉയർന്നു നിൽക്കുന്നത് കാണാം. അത്യന്തം അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന ട്രാക്ടറിൻറെ ദൃശ്യങ്ങൾ മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മൊബൈൽ ഫോണിൽ പകർത്തുന്നതും വീഡിയോയിലുണ്ട്. ഇത്തരം രംഗങ്ങൾ ഇന്ത്യയിൽ മാത്രം കാണുന്നതാണെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

സിയറ്റ് ടയറുകളാണ് ഉപയോഗിച്ചതെന്ന് തോന്നുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവിൻറെ കമൻറ്. മികച്ച ഒരു സ്റ്റണ്ട് കണ്ട അനുഭൂതിയുണ്ടെന്നും പുത്തൻ കണ്ടുപിടിത്തമാണെന്നും ചിലർ പറയുന്നു. ഇന്ത്യയിൽ ഇത്രയധികം സ്റ്റാർട്ട് അപ്പുകൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ലെന്നായിരുന്നു മറ്റൊരാളുടെ കമൻറ്. ഈ വീഡിയോയുമായി ബന്ധപ്പെട്ട ട്രോളുകളും മീമുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News