Monkey Attack: കുരങ്ങിന്‍റെ ആക്രമണത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു

Monkey Attack:  ഗ്രാമത്തിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ദീപകിനെ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു.  ആക്രമണം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യ മരണം സംഭവിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 06:48 PM IST
  • കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമത്തിൽ കുരങ്ങുകൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഗ്രാമത്തിലെ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമത്തിലാണ് വാനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നാണ് റിപ്പോര്‍ട്ട്.
Monkey Attack: കുരങ്ങിന്‍റെ ആക്രമണത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു

Gandhinagar, Gujarat: കുരങ്ങിന്‍റെ ആക്രമണത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. 

ഗുജറാത്തിലെ ഗാന്ധിനഗറിലെ സാൽകി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് ബാലന്‍റെ നേര്‍ക്ക് കുരങ്ങിന്‍റെ ആക്രമണം ഉണ്ടായത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ദീപക് താക്കൂർ എന്ന 10 വയസുകാരനാണ് കൊല്ലപ്പെട്ടത്. 

Also Read:  PM-KISAN 15th Installment: പിഎം കിസാൻ 15-ാം ഗഡു കര്‍ഷകര്‍ക്ക് കൈമാറി, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം 
 
ഗ്രാമത്തിൽ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ദീപകിനെ കുരങ്ങുകള്‍ ആക്രമിക്കുകയായിരുന്നു.  ആക്രമണം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മേല്‍ ചാടിവീണ കുരങ്ങുകളുടെ നഖം ശരീരത്തില്‍ ആഴത്തില്‍ തുളഞ്ഞു കയറി.  കുരങ്ങുകളുടെ ആക്രമണത്തില്‍ ബാലന്‍റെ കുടൽ മുറിഞ്ഞുപോയതായും ഡോക്ടര്‍മാര്‍ പറയുന്നു. 

Also Read:  Pallotty 90s Kids: സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിയ പല്ലൊട്ടി 90s കിഡ്സ്  ജനുവരി 5ന് തിയേറ്ററുകളിൽ 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമത്തിൽ കുരങ്ങുകൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഗ്രാമത്തിലെ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമത്തിലാണ് വാനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നാണ് റിപ്പോര്‍ട്ട്. ഹനുമാന്‍ കുരങ്ങ് ഇനത്തില്‍പ്പെട്ട കുരങ്ങുകളാണ് ആക്രമണം നടത്തുന്നത് എന്ന് വന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവയെ പിടികൂടാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ഹനുമാന്‍ കുരങ്ങുകളെ പിടികൂടി. ശേഷിച്ചവയെ പിടികൂടാന്‍ കൂടുകൾ സ്ഥാപിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. 

വലിയ ഒരു സംഘം ഹനുമാന്‍ കുരങ്ങുകളാണ് ഗ്രാമത്തില്‍ ഉള്ളത്. ഇവയില്‍ മുതിര്‍ന്നവയാണ് ആളുകളെ ആക്രമിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

   

Trending News