Bengaluru: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്ന കൃഷി മേളയില്‍ താരമായത് ഒരു കാളയാണ്.
ഒരു കോടിയോളം രൂപ വിലമതിക്കുന്ന മൂന്നര വയസുള്ള കൃഷ്ണ (Krishna) എന്ന കാള, കൃഷിമേളയിൽ (Krishi Mela) ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കാളയെ നന്നായി കുളിപ്പിച്ച് വൃത്തിയാക്കി ആഭരണങ്ങളണിയിച്ചാണ് മേളയില്‍ എത്തിച്ചത്.
ഈ കാളക്കൂറ്റന്‍ ‘Hallikar’ എന്ന പ്രത്യക ഇനത്തില്‍പ്പെട്ടതാണ്. “mother of all cattle breeds” എന്നാണ് ഈ പ്രത്യേക ഇനം അറിയപ്പെടുന്നത്. ഈ ഇനത്തില്‍പ്പെട്ട കാലികള്‍ അവയുടെ ശക്തിക്ക് പേരുകേട്ടവയാണ്...!
കാളയ്ക്ക് 1 കോടി രൂപ വില ലഭിക്കാന്‍ കാരണം? (Why is this Bull so expensive?)
കാളയുടെ വില കേട്ട് ഒരു പക്ഷേ നിങ്ങള്‍ക്കും അതിശയം തോന്നാം. അതായത്, യഥാർത്ഥത്തിൽ ഇന്ത്യയില്‍ സാധാരണയായി വില്‍ക്കുന്ന കാളകളേക്കാള്‍ വളരെ കൂടുതലാണ് ഈ കാളയുടെ വില. കൂടാതെ, ഇവിടെ നടക്കുന്ന കൃഷിമേളയില്‍ 1 മുതൽ 2 ലക്ഷം വരെ വിലയ്ക്കാണ് കാളകള്‍ സാധാരണയായി വില്‍ക്കപ്പെടുന്നത്.
കാളയുടെ ഈ ഉയര്‍ന്ന വിലയുടെ കാരണം കേട്ടാല്‍ നിങ്ങള്‍ ശരിയ്ക്കും ഞെട്ടും. ഈ കാളയുടെ "ബീജത്തിന് വന്‍ ഡിമാന്‍ഡ്" ആണ് എന്നതാണ് കാളയുടെ വില ഒരു കോടിയില്‍ എത്താന്‍ കാരണം. ഈ കാളയുടെ ഒരു ഡോസ് ബീജം 1000 രൂപയ്ക്കാണ് വില്‍ക്കുന്നത് എന്ന് കാളയുടെ ഉടമയായ ബോറെഗൗഡ പറഞ്ഞു. ബീജത്തിന്‍റെ വിപണിയാണ് കാളയുടെ വില ഒരു കോടിയില്‍ എത്തിച്ചത്....!!
A 3.5 yr old bull named Krishna, valued at around Rs 1 Cr, has become centre of attraction at Krishi Mela in Bengaluru
Hallikar breed is mother of all cattle breeds. Semen of this breed is in high demand & we sell a dose of the semen at Rs 1000, said Boregowda, the bull owner pic.twitter.com/5cWZ5RW1Ic
— ANI (@ANI) November 14, 2021
University of Agricultural Sciences-Bengaluru ആണ് ഈ വര്‍ഷത്ത കാര്‍ഷികമേള നടത്തിയത്. നവംബര്‍ 11 മുതല്‍ 14 വരെ നടന്ന കാര്‍ഷിക മേള, ആധുനിക കര്‍ഷകയായി മാറിയ ആദിവാസി സ്ത്രീയാണ് ഇത്തവണ മേള ഉത്ഘാടനം ചെയ്തത്.
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും 12,000 ഓളം കര്‍ഷകരാണ് ഇത്തവണ മേളയില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...