കേരളത്തിൽ സാധാരണ വേനൽക്കാലത്താണ് ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് ഉണ്ടാകാറുള്ളത്. എന്നാല്‍ മഴയാരംഭിച്ചതിനുശേഷം വയനാട്ടിൽ 118 പേരിലാണ് സ്ഥിതികരിച്ചത്. ഇതേതുടര്‍ന്ന് മഴക്കാലത്ത് ഈ രോഗം വ്യാപിക്കുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തും. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പഠനം നടത്തുന്നത്.
കേരളത്തിൽ, ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് ഉണ്ടാകുന്നത് സാധാരണമാണ്. കോക്സാക്കി വൈറസും എന്ററോവൈറസുമാണ് ഈ രോഗത്തിന് പിന്നില്‍. ഇതിൽ ഗുരുതരമല്ലാത്ത കോക്സാക്കി വൈറസാണ് കേരളത്തിൽ സാധാരണ കാണുന്നത്. ആദ്യം പനിയും ശരീരവേദനയും തുടങ്ങും. പിന്നീട് ശീരത്തിലുണ്ടാകുന്ന തടിപ്പുകൾ സ്രവം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. എന്നാൽ എന്ററോവൈറസ് മൂലം രോഗം വന്നാൽ ജീവൻതന്നെ നഷ്ടമായേക്കും.
മലിനജലത്തിലൂടെയാണ് എന്ററോവൈറസ് ശരീരത്തിലെത്തുക. ഇത് കൂടുതലായും വേനല്‍ കാലത്താണ് വരാറുള്ളത്. എന്നാല്‍, പതിവിന് വിപരീതമായിട്ടാണ് വയനാട്ടിൽ മഴക്കാലത്ത് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. മണിപ്പാൽ വൈറോളജി സെന്ററിന്റന്റെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് ഇതിക്കുറിച്ച് പഠനം നടത്തുന്നത്.