Yellow teeth: ഒരു മാസം മതി, നിങ്ങളുടെ പല്ലുകൾ മുത്ത് പോലെ തിളങ്ങും! ഈ വീട്ടുവൈദ്യം ഉപയോഗിച്ച് കറ നീക്കാം

How to get rid of yellow teeth: കറ നീക്കം ചെയ്ത് പല്ല് വൃത്തിയാക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 06:59 PM IST
  • പല്ലിലെ മഞ്ഞ നിറം നീക്കാൻ വെളിച്ചെണ്ണ ഉപയോ​ഗിച്ച് ഒരു പരീക്ഷണം നടത്താം.
  • കറ മാറാൻ രാത്രി കിടക്കുന്നതിന് മുമ്പ് ഓറഞ്ച് തൊലി പല്ലിൽ പുരട്ടാം.
  • പല്ലിന്റെ മഞ്ഞ നിറം അകറ്റാൻ നാരങ്ങാ നീര് ഫലപ്രദമാണ്.
Yellow teeth: ഒരു മാസം മതി, നിങ്ങളുടെ പല്ലുകൾ മുത്ത് പോലെ തിളങ്ങും! ഈ വീട്ടുവൈദ്യം ഉപയോഗിച്ച് കറ നീക്കാം

ഇന്ന് പലരെയും അലട്ടുന്ന ഒന്നാണ് പല്ലുകളിലെ കറ. കാരണം ഓരോ വ്യക്തിയുടെയും ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണ് മുഖം. നിങ്ങൾ ഒരാളെ കണ്ടുമുട്ടുമ്പോൾ ആ വ്യക്തിയുടെ കണ്ണുകൾ ആദ്യം ശ്രദ്ധിക്കുക നിങ്ങളുടെ മുഖവും സംസാരിക്കുമ്പോൾ പല്ലുകളുമാണ്. ചിലരുടെ പല്ലുകൾക്ക് മഞ്ഞ നിറമായിരിക്കും. അവർ പലപ്പോഴും സമൂഹത്തിൽ കളിയാക്കലുകൾ നേരിടേണ്ടി വരാറുണ്ട്. 

എത്ര തവണ ശ്രമിച്ചിട്ടും പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാൻ പലപ്പോഴും ആളുകൾക്ക് കഴിയാറില്ല. അതുകൊണ്ട് പല്ല് വൃത്തിയാക്കാൻ നിങ്ങൾക്ക് ശ്രമിക്കാവുന്ന ചില വീട്ടുവൈദ്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ഇവ ശരിയായ രീതിയിൽ പരീക്ഷിച്ചാൽ പല്ലിലെ മഞ്ഞ നിറവും കറയും നീങ്ങി അവ മുത്തുകൾ പോലെ തിളങ്ങും.   

ALSO READ: കുക്കുമ്പർ ഇങ്ങനെ കഴിക്കൂ.. ഒരാഴ്ച കൊണ്ട് ശരീരത്തിൽ പല വ്യത്യാസങ്ങളും കാണാം

വെളിച്ചെണ്ണ

നിങ്ങളുടെ പല്ലുകൾ മഞ്ഞ നിറമുള്ളതാണെങ്കിൽ അതിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വെളിച്ചെണ്ണ ഉപയോ​ഗിച്ച് ഒരു പരീക്ഷണം നടത്താം. വെളിച്ചെണ്ണ കുറച്ച് സമയം പല്ലിൽ തേച്ച് പിടിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. അൽപ്പ സമയം കഴിഞ്ഞ് അത് കഴുകി കളയുകയും ചെയ്യാം. അങ്ങനെ ചെയ്താൽ ലഭിക്കുന്ന മാറ്റം നിങ്ങൾക്ക് ആശ്വാസം നൽകും. 

ഓറഞ്ചിന്റെ തൊലി

പല്ലിലെ മഞ്ഞ കറ മാറാൻ രാത്രി കിടക്കുന്നതിന് മുമ്പ് ഓറഞ്ച് തൊലി പല്ലിൽ പുരട്ടാം. ഇത് വായ് നാറ്റം അകറ്റുകയും പല്ലിലെ അഴുക്ക് നീക്കം ചെയ്യുകയും ചെയ്യും. 

നാരങ്ങാ നീരും കടുകെണ്ണയും

പല്ലിന്റെ മഞ്ഞ നിറം മാറാൻ നാരങ്ങാ നീരും കടുകെണ്ണയും ഒരു ടീസ്പൂൺ ഉപ്പിൽ കലർത്തുക. ശേഷം ഇവ നന്നായി യോജിപ്പിക്കുക. ഇത് പേസ്റ്റ് രൂപത്തിലാകും. ദിവസവും മൂന്ന് നാല് തവണ ഈ പേസ്റ്റ് ഉപയോ​ഗിച്ച് ബ്രഷ് ചെയ്യണം. ഈ പരീക്ഷണം പല്ലുകൾ വൃത്തിയാക്കാൻ ഫലപ്രദമാണ്.  ഇത് തുടർച്ചയായി ചെയ്യുന്നതിലൂടെ മഞ്ഞ പല്ലുകൾ വെളുത്ത നിറത്തിലേയ്ക്ക് മാറും. 

നാരങ്ങാ നീര്

പല്ലിന്റെ മഞ്ഞ നിറം അകറ്റാൻ നാരങ്ങാ നീര് ഫലപ്രദമാണ്. ബ്രഷിന് പകരം നാരങ്ങ ഉപയോഗിച്ച് പതിവായി പല്ല് തേക്കാം. ഇതിലൂടെ ലഭിക്കുന്ന മാറ്റം നിങ്ങളെ അമ്പരപ്പിക്കും 

സ്ട്രോബെറിയും ഉപ്പും

പല്ലിലെ മഞ്ഞ കറ മാറാൻ സ്‌ട്രോബെറിയും ഉപ്പും ഒരുമിച്ച് ചേർത്ത ശേഷം ബ്രഷിന്റെ ഉപയോ​ഗിച്ച് പല്ല് തേക്കുക. ഇത് പല്ലിലെ കറ നീക്കാൻ തുടങ്ങുന്നത് വളരെ പെട്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News