World Pneumonia Day 2022: ന്യുമോണിയ അപകടകരമോ? ഈ അണുബാധയുടെ ലക്ഷണങ്ങളും ചികിത്സയും അറിയാം

 ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് 'ന്യുമോണിയ' എന്ന് പറയുന്നത്.  ബാക്ടീരിയകൾ, വൈറസുകൾ, ഫംസുകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 05:35 PM IST
  • ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് 'ന്യുമോണിയ' എന്ന് പറയുന്നത്. ബാക്ടീരിയകൾ, വൈറസുകൾ, ഫംസുകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്.
World Pneumonia Day 2022: ന്യുമോണിയ അപകടകരമോ? ഈ അണുബാധയുടെ ലക്ഷണങ്ങളും ചികിത്സയും അറിയാം

Pneumonia Symptoms And Treatment: നവംബർ 12-ന് ലോക ന്യുമോണിയ ദിനം ആചരിയ്ക്കുകയാണ്.  ആ അവസരത്തിൽ ശ്വാസകോശത്തിൽ ഉണ്ടാകുന്നതും എന്നാല്‍ തക്ക സമയത്ത് ചികിത്സ ലഭിച്ചില്ല എങ്കില്‍ അപകടകരവുമായ  ഈ അണുബാധയെക്കുറിച്ച്‌ അവബോധം വളർത്തേണ്ടത് പ്രധാനമാണ്.

 ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് 'ന്യുമോണിയ' എന്ന് പറയുന്നത്.  ബാക്ടീരിയകൾ, വൈറസുകൾ, ഫംസുകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്.  എല്ലാ പ്രായക്കാർക്കും ഇത് പിടിപെടാറുണ്ട് എന്നിരുന്നാലും കുട്ടികളിലും പ്രായമായവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.  കൂടാതെ,  പ്രതിരോധശേഷി ദുർബലമായവർക്ക് ന്യുമോണിയ  പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

Also Read:  Pepper Tea: ശരീരഭാരം കുറയ്ക്കും, തൊണ്ടവേദന അകറ്റും, കുരുമുളക് ചായയ്ക്ക് ഗുണങ്ങള്‍ ഏറെ
 

 ശ്വാസകോശത്തെ ആക്രമിക്കുന്ന കൊറോണ വൈറസിന്‍റെ ഭീഷണി  അവസാനിക്കാത്ത സാഹചര്യത്തിൽ  ന്യുമോണിയയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അറിയേണ്ടതും  ഈ  മാരകമായ  ശ്വാസകോശ രോഗാവസ്ഥയെക്കുറിച്ച് അവബോധം വളർത്തേണ്ടതും  പ്രധാനമാണ്.
 
ന്യൂമോണിയ രോഗലക്ഷണങ്ങൾ അറിയാം 

ന്യുമോണിയ, ചില സാഹചര്യത്തിൽ ഏറെ മാരകമായി മാറാം.  അതായത്, തക്ക സമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ല എങ്കിൽ  അത് രോഗിയുടെ ജീവന് ഭീഷണിയായി മാറാം.  ഇത് രോഗിയെ ICU വില്‍ എത്തിയ്ക്കാം. ഐസിയു സജ്ജീകരണത്തിൽ പോലും ന്യുമോണിയ ബാധിച്ച രോഗികളുടെ മരണനിരക്ക് 30% വരെ ഉയർന്നതാണ്. . ഇത് രോഗത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നു. അതായത്‌, ന്യൂമോണിയ പിടിപെട്ടവർക്ക് വൈകാതെ തക്ക സമയത്ത് ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. 

ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:- 

പനി, ചുമ,  കഫം ഉണ്ടാകുക, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, അലസത, കഫത്തിൽ രക്തം എന്നിവയാണ്  ഈ  രോഗത്തിന്‍റെ  സാധാരണ ലക്ഷണങ്ങൾ 

ന്യൂമോണിയ ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ആർക്കൊക്കെ?    
 
പ്രമേഹ ബാധിതർ അല്ലെങ്കിൽ  ഹൃദയ രോഗങ്ങൾ ഉള്ളവർ 

പുകവലിക്കും മദ്യപാനത്തിനും  അടിമകളായ ആളുകൾ

കോവിഡ് ബാധിച്ചതിനുശേഷം ശ്വാസകോശ രോഗമുള്ള ആളുകൾ 

അലർജിയുള്ളവർ 

ആസ്ത്മ, സിഒപിഡി തുടങ്ങിയ ശ്വാസകോശ രോഗങ്ങളുള്ള ആളുകൾ

കോവിഡിന് ശേഷമുള്ള ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗം ഉള്ളവർ  

പ്രായമായവരും ചെറിയ കുട്ടികളുമാണ് ന്യുമോണിയയുടെ ഏറ്റവും വലിയ  ഇരകൾ, ഇവരിൽ ന്യൂമോണിയ അപകടസാധ്യത സൃഷ്ടിക്കുന്നു.  

ന്യുമോണിയയെ എങ്ങിനെ  പ്രതിരോധിക്കാം?  താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

ഇൻഫ്ലുവൻസയ്ക്കും ന്യുമോണിയയ്ക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക

നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ മുടങ്ങാതെ മരുന്ന് കഴിക്കുക

നിങ്ങളുടെ പൾമണറി ഫംഗ്‌ഷൻ ടെസ്റ്റുകൾ പതിവായി നടത്തുക

നല്ല സമീകൃതാഹാരം കഴിക്കുക

ന്യുമോണിയയെ സൂചിപ്പിക്കുന്ന എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News