World No Tobacco Day: നിങ്ങൾ പുകവലി തുടങ്ങിയതിന്റെ കാരണം എന്തായാലും ഉപേക്ഷിക്കേണ്ടതിന് ഈ അഞ്ച് കാരണങ്ങളുണ്ട്

World No Tobacco Day: അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉൾപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ പുകവലി മൂലം ഉണ്ടാകുന്നു.

Written by - Zee Malayalam News Desk | Last Updated : May 31, 2022, 10:54 AM IST
  • പുകവലിയുടെ ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്
  • പുകവലി ഉപേക്ഷിക്കാനും പുകയില ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്
  • പുകയിലയുടെ ഉപയോഗം വലിയ ശാരീരിക-ആരോഗ്യ പ്രത്യാഘാതങ്ങൾക്കും വൈകല്യങ്ങൾക്കും കാരണമാകും
  • 2022-ൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം ഏഴ് ദശലക്ഷം ആളുകൾ പുകവലി മൂലം ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്
World No Tobacco Day: നിങ്ങൾ പുകവലി തുടങ്ങിയതിന്റെ കാരണം എന്തായാലും ഉപേക്ഷിക്കേണ്ടതിന് ഈ അഞ്ച് കാരണങ്ങളുണ്ട്

പുകവലി നമ്മുടെ ആരോഗ്യത്തിനും അതുപോലെ തന്നെ മറ്റുള്ളവരുടെ ആരോ​ഗ്യത്തിനും ഹാനികരമാകുന്ന ഒന്നാണ്. പുകയിലയുടെ ഉപയോഗം വലിയ ശാരീരിക-ആരോഗ്യ പ്രത്യാഘാതങ്ങൾക്കും വൈകല്യങ്ങൾക്കും കാരണമാകും. 2022-ൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ ഏകദേശം ഏഴ് ദശലക്ഷം ആളുകൾ പുകവലി മൂലം ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. 1.2 ദശലക്ഷം ആളുകൾ പാസീവ് സ്മോക്കിങ് മൂലം ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നു. അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉൾപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ പുകവലി മൂലം ഉണ്ടാകുന്നു. പുകവലി ക്ഷയരോഗം, നേത്രരോഗങ്ങൾ എന്നിവയുടെ സാധ്യതയും വർധിപ്പിക്കുന്നു.

പുകവലിയുടെ ദോഷകരമായ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. പുകവലി ഉപേക്ഷിക്കാനും പുകയില ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. ബി.കെ. റോയ് റിസർച്ച് സെന്റർ ലിമിറ്റഡ്, കൊൽക്കത്ത, പിയർലെസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം ക്ലിനിക്കൽ ഡയറക്ടർ ഡോ.മധുചന്ദ ഖർ, പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പുകവലി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കുന്നു.

പുകവലി ഉപേക്ഷിക്കുന്നതിലൂടെയുണ്ടാകുന്ന മാറ്റങ്ങൾ

നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കുന്നു: പുകവലി ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു. ശ്വാസനാളങ്ങളെയും ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികളെയും (അൽവിയോളി) ദോഷകരമായി ബാധിക്കും. എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉൾക്കൊള്ളുന്ന സിഒപിഡി പോലുള്ള വിവിധ ശ്വാസകോശ വൈകല്യങ്ങൾ പുകവലിയിലൂടെ ഉണ്ടാകും. ആസ്ത്മ ഉള്ളവർക്ക്, പുകവലി ദോഷകരമാണ്, കാരണം ഇത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ഒരാളുടെ ശ്വാസകോശം ആരോ​ഗ്യത്തോടെയിരിക്കുന്നു.

പ്രത്യുൽപാദന ആരോഗ്യത്തിന് ഗുണം ചെയ്യും: പുകയിലയുടെ ഉപയോഗം ഗർഭകാലത്തും പ്രസവസമയത്തും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഗർഭാവസ്ഥയിൽ പുകയില ഉപയോഗിക്കുന്നത് കുഞ്ഞിന് ദോഷം ചെയ്യും. പ്രത്യേകിച്ച് അവരുടെ ശ്വാസകോശത്തിനും തലച്ചോറിനും വൈകല്യം ബാധിക്കാൻ സാധ്യതയുണ്ട്. ​ഗർഭം അലസിപ്പോകുന്നതിലേക്കും പുകവലി നയിക്കും. പുകവലി ഉപേക്ഷിക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കുറയ്ക്കും. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ആരോ​ഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും. പുകവലി ഉപേക്ഷിക്കുന്നതിലൂടെ ഭാരക്കുറവുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

രുചിയും വാസനയും മെച്ചപ്പെടുത്തുന്നു: പുകവലി ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. അതിന്റെ ഫലമായി രുചിയുടെയും മണത്തിന്റെയും റിസപ്റ്ററുകൾക്കും വീക്കം സംഭവിക്കുന്നു. ‌പുകവലി നമ്മുടെ ശരീരത്തിലെ സെൻസറി അവയവങ്ങളെ ബാധിക്കുന്നു. ഇത് ഗന്ധം തിരിച്ചറിയുന്നതിൽ തടസ്സമുണ്ടാക്കുന്നു. എന്നാൽ സംവേദനത്തിലെ ഈ മാറ്റം താൽക്കാലികമാണ്. പുകവലി ഉപേക്ഷിച്ചതിന് ശേഷം ഇത് സാധാരണ നിലയിലേക്ക് വരുന്നു.

ശാരീരിക പ്രവർത്തനങ്ങളുടെ മികവ്: പുകവലി ശാരീരിക പ്രവർത്തനങ്ങളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഒരാൾ പുകവലിക്കുമ്പോൾ, ഹൃദയം, ശ്വാസകോശം, പേശികൾ എന്നിവയ്ക്ക് ഓക്സിജൻ ലഭിക്കുന്നില്ല. തൽഫലമായി, ശാരീരികക്ഷമത കുറയുന്നു. പുകവലി എല്ലുകളിലും സന്ധികളിലും വീക്കം ഉണ്ടാക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുകവലി ഉപേക്ഷിക്കുന്നത് ശാരീരിക ക്ഷമത വീണ്ടെടുക്കാൻ സഹായിക്കും.

പ്രിയപ്പെട്ടവരെയും രക്ഷിക്കുന്നു: പുകവലി പുകവലിക്കാരെ മാത്രമല്ല ബാധിക്കുന്നത് അവർക്ക് ചുറ്റുമുള്ളവരെയും കൂടിയാണ്.  പുകവലിക്കുന്ന മുതിർന്നവർക്കും പാസീവ് സ്മോക്കേഴ്സ് ആയ കുട്ടികൾക്കും വിവിധ രോ​ഗങ്ങൾ ബാധിക്കുന്നു. അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ, ചെവി തകരാറുകൾ, കടുത്ത ആസ്ത്മ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മന്ദഗതിയിലുള്ള ശ്വാസകോശ വളർച്ച എന്നിവ പാസീവ് സ്മോർക്കേഴ്സായ കുട്ടികൾക്കുള്ള ചില അപകടസാധ്യതകളാണ്. പുകവലി ഉപേക്ഷിക്കുന്നതിലൂടെ മറ്റുള്ളവരിൽ പാസീവ് സ്മോക്കിങ്ങിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ തടയാൻ കഴിയും.

ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലേക്കുള്ള ആദ്യപടിയാണ് പുകവലി ഉപേക്ഷിക്കുന്നത്. പുകവലിക്കാരിലും അതുമായി സമ്പർക്കം പുലർത്തുന്ന മറ്റുള്ളവരിലും വിവിധ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ പുകവലി ഉപേക്ഷിക്കുന്നതിലൂടെ കഴിയും. ഇത് സംബന്ധിച്ച് ആരോ​ഗ്യ വിദ​ഗ്ധരുടെ കൗൺസിലിങ്ങുകൾ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News