World Heart Day 2022: നിസാരമെന്ന് കരുതി അവ​ഗണിക്കരുത്; ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം

Cardiac Arrest: ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ഭൂരിഭാ​ഗം ആളുകൾക്കും അറിയില്ല. ഉദാസീനമായ ജീവിതശൈലി വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഹൃദയത്തിന്റെ ആരോ​ഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2022, 12:56 PM IST
  • അനാരോഗ്യകരമായ ഹൃദയത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാം
  • അതിനാൽ സമയബന്ധിതമായ രോഗനിർണയവും ചികിത്സയും പ്രധാനമാണ്
  • ആരോ​ഗ്യകരമല്ലാത്ത ഹൃദയത്തെ സൂചിപ്പിക്കുന്ന പുതുതായി നിരീക്ഷിച്ച ലക്ഷണങ്ങളെയും സങ്കീർണതകളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്
World Heart Day 2022: നിസാരമെന്ന് കരുതി അവ​ഗണിക്കരുത്; ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം

ലോക ഹൃദയ ദിനം 2022: വിവിധ അവയവങ്ങളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്ന രക്തചംക്രമണവ്യൂഹത്തിലെ പ്രധാന അവയവമാണ് ഹൃദയം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ഭൂരിഭാ​ഗം ആളുകൾക്കും അറിയില്ല. ഉദാസീനമായ ജീവിതശൈലി വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഹൃദയത്തിന്റെ ആരോ​ഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.

അനാരോഗ്യകരമായ ഹൃദയത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാം. അതിനാൽ സമയബന്ധിതമായ രോഗനിർണയവും ചികിത്സയും പ്രധാനമാണ്. ആരോ​ഗ്യകരമല്ലാത്ത ഹൃദയത്തെ സൂചിപ്പിക്കുന്ന പുതുതായി നിരീക്ഷിച്ച ലക്ഷണങ്ങളെയും സങ്കീർണതകളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോ തൊറാസിക് സർജറി വിഭാ​ഗത്തിലെ സീനിയർ കൺസൾട്ടന്റ് മുകേഷ് ഗോയൽ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നു.

ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത പുതുതായി നിരീക്ഷിക്കപ്പെട്ട ലക്ഷണങ്ങൾ

നെഞ്ച് വേദന: ഹൃദയസംബന്ധമായ അസുഖത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് നെഞ്ച് വേദന. അസുഖകരമായ മർദ്ദം, ഞെരുക്കം, നെഞ്ചിന്റെ മധ്യഭാഗത്തുള്ള വേദന എന്നിവ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കണം. പലപ്പോഴും ഈ ലക്ഷണങ്ങൾ ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചിൽ എന്നിവയാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

കൂർക്കംവലി, ഉറക്കം തടസ്സപ്പെടുന്ന രീതികൾ: കൂർക്കംവലി, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, ഉറങ്ങുമ്പോൾ ശ്വസനം തടസ്സപ്പെടുന്ന അവസ്ഥ എന്നിവയ്ക്ക് ഹൃദ്രോഗങ്ങളുമായും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളുമായും നേരിട്ട് ബന്ധമുണ്ട്.

ശ്വാസതടസ്സം: ചെറിയ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ വിശ്രമത്തിലോ ഉറങ്ങുമ്പോഴോ വിശദീകരിക്കാനാകാത്ത ശ്വാസതടസ്സം ഹൃദയസംബന്ധമായ അസുഖത്തെ സൂചിപ്പിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ള സ്ത്രീകൾക്ക് ശ്വാസതടസ്സം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ക്ഷീണം: രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും അനാരോഗ്യകരമായ ഹൃദയത്തിന്റെയും സൂചനയാണ്. എന്നിരുന്നാലും, വ്യക്തമായ രോഗനിർണയം ഉറപ്പാക്കുന്നതിന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

അമിതമായ വിയർപ്പ്: കൂടുതൽ മധുരം കഴിക്കുന്നതും വ്യായാമം ചെയ്യാതെ ഇരിക്കുന്നതും ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇരിക്കുമ്പോൾ പോലും പെട്ടെന്ന് വിയർക്കാൻ തുടങ്ങിയാൽ, അത് വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്: ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയം അതിന്റെ സാധാരണ താളത്തിൽ രക്തം പമ്പ് ചെയ്യാത്ത ഒരു അവസ്ഥയാണ്. ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്.

താടിയെല്ല് വേദന: നെഞ്ചിലെയും കൈയുടെ മുകൾ ഭാഗത്തെയും വേദനയാണ് സാധാരണയായി ഹൃദയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, കഴുത്തിലോ താടിയെല്ലിലോ ഉള്ള വേദന ഹൃദയത്തിൽ ഓക്സിജൻ അടങ്ങിയ രക്തം ഇല്ലാത്തപ്പോൾ ഉണ്ടാകുന്നതാകാം. പുരുഷന്മാരേക്കാൾ സ്ത്രീകൾ ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

വിട്ടുമാറാത്ത ചുമ: ജലദോഷം, ഇൻഫ്ലുവൻസ, ബ്രോങ്കൈറ്റിസ് തുടങ്ങിയവ സാധാരണയായി ഉണ്ടാകുന്നതാണ്. എന്നാൽ, വിട്ടുമാറാത്ത ചുമ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാകാം. ഇത് ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. ഹൃദയത്തിന് കാര്യക്ഷമമായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശ്വാസകോശത്തിലൂടെ രക്തം കൊണ്ടുപോകുന്ന സിരകളിലേക്ക് രക്തം ബാക്ക് അപ്പ് ചെയ്യാം. ഈ രക്തക്കുഴലുകളിൽ അമിതമായ മർദ്ദം ഉണ്ടാകുമ്പോൾ, ദ്രാവകം ശ്വാസകോശത്തിലെ വായു ഇടങ്ങളിലേക്ക് (അൽവിയോളി) തള്ളപ്പെടും. അതിനാൽ, ശ്വാസതടസ്സം ഉണ്ടാക്കുന്നതുപോലെ തോന്നുകയും തുടർച്ചയായി ചുമ ഉണ്ടാകുകയും ചെയ്യും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യയാമമില്ലായ്മയും ഹൃദയത്തിൻറെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. അതിനാൽ, ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് ആരോ​ഗ്യകരമായ ജീവിതശൈലിയും കൃത്യമായ വ്യായാമവും പിന്തുടരേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News