World Alzheimer's Day: മാഞ്ഞുപോകുന്ന ഓർമ്മകൾ... ഇന്ന് ലോക അൽഷിമേഴ്സ് ദിനം; അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ ഇവയാണ്

അൽഷിമേഴ്സ് രോഗത്തെക്കുറിച്ചും ഡിമെൻഷ്യയെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് ലോക അൽഷിമേഴ്സ് ദിനം ആചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 09:38 AM IST
  • ദൈനംദിന പ്രവർത്തനങ്ങൾ മറന്നുപോകുന്നതാണ് ആദ്യത്തെ ലക്ഷണം
  • ദിവസവും ചെയ്തിരുന്ന നടക്കണം, പല്ലുതേക്കണം, ശുചിമുറിയിൽ പോകണം തുടങ്ങിയ ചെറിയ കാര്യങ്ങൾ വരെ ക്രമമില്ലാത്തതാകുന്നു
  • പിന്നീട് ഇവ ചെയ്യുന്നതിൽ വീഴ്ചകൾ സംഭവിക്കുന്നു
  • സ്വന്തം പേര് മറക്കുക, വളരെ അടുപ്പമുള്ളവരുടെ പേരുകൾ മറക്കുക എന്നിവയും അൽഷിമേഴ്സിന്റെ ലക്ഷണങ്ങളാണ്
World Alzheimer's Day: മാഞ്ഞുപോകുന്ന ഓർമ്മകൾ... ഇന്ന് ലോക അൽഷിമേഴ്സ് ദിനം; അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾ ഇവയാണ്

ഒരു വ്യക്തിക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുഭവിക്കാൻ വളരെ വേദനാജനകമായ രോഗങ്ങളിലൊന്നാണ് അൽഷിമേഴ്സ് രോഗം. അൽഷിമേഴ്സ് രോ​ഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോ​ഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കുന്നതിനും സെപ്റ്റംബർ 21 ന് ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്സ് രോഗത്തെക്കുറിച്ചും ഡിമെൻഷ്യയെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (എഡിഐ) എന്ന ആ​ഗോള സംഘടനയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

ലോക അൽഷിമേഴ്സ് ദിനത്തിൻറെ ചരിത്രം: 1994 സെപ്റ്റംബർ 21ന് എഡിൻബർഗിൽ അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (എഡിഐ) വാർഷിക സമ്മേളനം ആരംഭിച്ചതാണ് ലോകത്തിലെ ആദ്യത്തെ അൽഷിമേഴ്സ് ഡേ ആയി കണക്കാക്കുന്നത്. ജർമ്മൻ സൈക്യാട്രിസ്റ്റ് ആയ അലോയിസ് അൽഷിമേഴ്സ് 1901ൽ 50 വയസ്സുള്ള സ്ത്രീയിൽ രോഗം കണ്ടെത്തി. അതിനാൽ ഈ മറവിരോ​ഗം അൽഷിമേഴ്സിന്റെ പേരിൽ അറിയപ്പെട്ടു. 
ഡിമെൻഷ്യയെ അറിയാം അൽഷിമേഴ്സിനെ അറിയാം എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിനത്തിന്റെ തീം.

ALSO READ: Liver Damage: ഈ ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്; കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതിന്റെ സൂചനകളാകാം

അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, 2020-ൽ ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകളെ അൽഷിമേഴ്സ് ബാധിച്ചിട്ടുണ്ട്. ഓരോ 20 വർഷത്തിലും ഈ എണ്ണം ഇരട്ടിയായിരിക്കാം. 2030-ൽ 78 ദശലക്ഷം ഡിമെൻഷ്യ കേസുകളും 2050-ൽ 139 ദശലക്ഷം കേസുകളും ഉണ്ടായേക്കാമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ഡിമെൻഷ്യ ബാധിച്ചവരിൽ 50 ശതമാനം മുതൽ 60 ശതമാനം വരെ ആളുകളിൽ അൽഷിമേഴ്‌സ് രോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രോഗത്തെക്കുറിച്ചും അത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും ജനങ്ങളെ ബോധവാന്മാരാക്കാനാണ് ലോകമെമ്പാടും അൽഷിമേഴ്സ് ദിനം ആചരിക്കുന്നത്.

ദൈനംദിന ജീവിതത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള മറവിയാണ് അൽഷിമേഴ്സിന്റെ പ്രാരംഭ ലക്ഷണം. ചില രോഗികൾക്ക് ദൈനംദിന ജീവിതത്തിൽ അവരുടെ ആശയവിനിമയത്തിന് പ്രശ്നങ്ങൾ നേരിടും. പുതിയ വാക്കുകൾ മനസിലാക്കുന്നതിന് സാധിക്കാതെ വരുന്ന പ്രശ്നങ്ങളും അവർ നേരിടും. രോ​ഗം കൂടുതൽ വഷളാകുന്നതോടെ സ്ഥലകാല ബോധം നഷ്ടപ്പെടുക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ നേരിടുക എന്നിവയിലേക്കും നയിക്കും. അൽഷിമേഴ്സ് രോഗത്തിന്റെ ആരംഭത്തിലും വ്യാപനത്തിലും സംഭവിക്കുന്ന സങ്കീർണ്ണമായ മസ്തിഷ്ക മാറ്റങ്ങൾ മനസിലാക്കാൻ ശാസ്ത്രജ്ഞർ ഇപ്പോഴും ​ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ALSO READ: Oral Cancer: പുകവലിയും മദ്യപാനവും ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ? വായിലെ അർബുദത്തെക്കുറിച്ച് അറിയാം

ഓർമ്മകൾ നഷ്ടപ്പെട്ട് തുടങ്ങുന്നതിന് മുമ്പായി മസ്തിഷ്ക ക്ഷയം അല്ലെങ്കിൽ മറ്റ് വൈജ്ഞാനിക പ്രശ്നങ്ങൾ അൽഷിമേഴ്സ് രോ​ഗികൾ അനുഭവിക്കുന്നുവെന്നാണ് ആരോ​ഗ്യ വി​​ദ​ഗ്ധർ വ്യക്തമാക്കുന്നത്. അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആളുകൾ വലുതായി ലക്ഷണങ്ങൾ പ്രകടമാക്കുന്നില്ല. അൽഷിമേഴ്സ് ഉള്ള മിക്ക ആളുകളും പ്രത്യേകിച്ച് അവരുടെ അറുപതുകളുടെ മധ്യത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ തുടങ്ങുന്നു.

ദൈനംദിന പ്രവർത്തനങ്ങൾ മറന്നുപോകുന്നതാണ് ആദ്യത്തെ ലക്ഷണം. ദിവസവും ചെയ്തിരുന്ന നടക്കണം, പല്ലുതേക്കണം, ശുചിമുറിയിൽ പോകണം തുടങ്ങിയ ചെറിയ കാര്യങ്ങൾ വരെ ക്രമമില്ലാത്തതാകുന്നു. പിന്നീട് ഇവ ചെയ്യുന്നതിൽ വീഴ്ചകൾ സംഭവിക്കുന്നു. സ്വന്തം പേര് മറക്കുക, വളരെ അടുപ്പമുള്ളവരുടെ പേരുകൾ മറക്കുക എന്നിവയും അൽഷിമേഴ്സിന്റെ ലക്ഷണങ്ങളാണ്. ഒരേ കാര്യം തന്നെ ആവർത്തിച്ച് ചോദിക്കുക, ഒരേ കാര്യത്തെക്കുറിച്ച് തന്നെ വീണ്ടും വീണ്ടും സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അൽഷിമേഴ്സ് ബാധിക്കുന്നതിന്റെ സൂചനകളാണ്. അസുഖം വഷളാകുമ്പോൾ, കുളിക്കുക, വസ്ത്രം മാറുക തുടങ്ങിയ കാര്യങ്ങൾ വരെ മറന്നുപോകും. രോ​ഗം കൂടുതൽ വഷളാകുമ്പോൾ ആശയവിനിമയം പോലും ബുദ്ധിമുട്ടേറിയതാകും. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ  പോലും അവർക്ക് മനസ്സിലാക്കാൻ സാധിക്കാതെയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News