Menstruation: ആർത്തവ സമയത്ത് നെല്ലിക്ക കഴിച്ചാൽ പ്രത്യുൽപാദനശേഷി കൂടുമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആർത്തവ കാലത്ത് നെല്ലിക്ക കഴിക്കുന്നതിലൂടെ സ്ത്രീകളിൽ പ്രത്യുൽപ്പാദനശേഷി വർധിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 12:51 PM IST
  • ആർത്തവ സമയത്ത് പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നതിന് ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് നല്ലതാണ്.
  • അതിൽ ഏറ്റവും അധികം ​ഗുണം ചെയ്യുന്നതാണ് നെല്ലിക്ക.
  • പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നതിന് ആർത്തവ സമയത്ത് സ്ത്രീകൾ നെല്ലിക്ക കഴിക്കണം എന്ന് പറയപ്പെടുന്നു.
Menstruation: ആർത്തവ സമയത്ത് നെല്ലിക്ക കഴിച്ചാൽ പ്രത്യുൽപാദനശേഷി കൂടുമോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആർത്തവം, മാസമുറ അഥവാ മെൻസസ് എന്ന് പറയുന്നത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്. ഓരോ ആർത്തവചക്രത്തിലും അണ്ഡവിസർ‌ജനം അല്ലെങ്കിൽ ഓവുലേഷൻ (Ovulation) നടക്കാറുണ്ട്. 28, 30 ദിവസമാണ് ഒരു ആർത്തവ ചക്രമെന്ന് പറയുന്നത്. ഈ ആർത്തവ ചക്രത്തിന്റെ ഏകദേശം പകുതിയോടെ അതായത് 14ാം ദിവസമാകും ഓവുലേഷൻ നടക്കുക. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ​ഗർഭധാരണത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത്.

അത് കൊണ്ട് തന്നെ ക്രമമായ ആർത്തവം ​ഗർഭധാരണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിവിധ കാരണങ്ങൾ കൊണ്ട് ക്രമമായി മാസമുറ വരാത്ത സ്ത്രീകൾക്ക് ചിലപ്പോൾ ​ഗർഭധാരണത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ അതിനുള്ള ചികിത്സ സ്വീകരിക്കേണ്ടി വരികയോ ചെയ്യാറുണ്ട്. എല്ലാ സ്ത്രീകൾക്കും ഇങ്ങനെ സംഭവിക്കണമെന്നുമില്ല. കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ ഓവുലേഷൻ ശരിയായി നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. 

Also Read: Sex health: ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

ആർത്തവ സമയത്ത് പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നതിന് ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് നല്ലതാണ്. അതിൽ ഏറ്റവും അദികം ​ഗുണം ചെയ്യുന്നതാണ് നെല്ലിക്ക. പ്രത്യുൽപാദനശേഷി വർധിപ്പിക്കുന്നതിന് ആർത്തവ സമയത്ത് സ്ത്രീകൾ നെല്ലിക്ക കഴിക്കണം എന്ന് പറയപ്പെടുന്നു. ഇത് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനാൽ ആർത്തവചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കും. factbytes എന്ന ഇൻസ്റ്റാ​ഗ്രാമിൽ വന്ന പോസ്റ്റിൽ ആണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല. 

ആയുർവേദത്തിൽ ഇത് പാടില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് പറയപ്പെടുന്നു. നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നും വിറ്റാമിൻ സി ബീജസങ്കലനത്തെ തടയുന്നു എന്നും പറയപ്പെടുന്നുണ്ട്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News