സ്ത്രീകളിൽ ഹൃദയാഘാതം ഉണ്ടാകില്ലേ?

 ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റ് ബുദ്ധിമുട്ടുകൾ കാണപ്പെടുന്നതായാണ് പുതിയ പഠനം.  

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 01:29 PM IST
  • ഹൃദയസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് അറിയാതെ സ്ത്രീകൾ സങ്കീർണ്ണമായ അവസ്ഥയിലേക്ക് പോകുന്നു
  • ഹൈപ്പർടെൻഷൻ,അമിതവണ്ണം തുടങ്ങിയ കാരണങ്ങളും ഹൃദയാഘാതത്തിന് കാരണമാകും
  • ഹൃദയാഘാതം ഉണ്ടാകുന്ന ഭൂരിഭാഗം പേർക്കും നെഞ്ചുവേദന, ശ്വാസതടസം,വിയർപ്പ്,ഓക്കാനം,ശരീരവേദന,തലകറക്കം എന്നിവയും കാണപ്പെടും
സ്ത്രീകളിൽ ഹൃദയാഘാതം ഉണ്ടാകില്ലേ?

സ്ത്രീകളിൽ ഹൃദയാഘാതം ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നവർക്കായി പുതിയ പഠനം . 
സ്ത്രീ ആയതുകൊണ്ട് ഹൃദയാഘാത സാധ്യത പൂർണ്ണമായും ഇല്ലാതാകുന്നില്ല എന്നാണ് പുതിയ കണ്ടെത്തൽ . ഹൃദയാഘാത ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ മറ്റ് ബുദ്ധിമുട്ടുകൾ കാണപ്പെടുന്നതായാണ് പുതിയ പഠനം.  

സ്ത്രീകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

ശ്വാസതടസം,ഛർദ്ദി അല്ലെങ്കിൽ ഓക്കാനം,നെഞ്ചിന്റെ മധ്യഭാഗത്തല്ലാതെ ഇടതുഭാഗത്തോ കൈകളിലോ വേദനയയും വിയർപ്പും സ്ത്രീകളിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ് . 
ഹൃദയാഘാതം ഉണ്ടാകുന്ന ഭൂരിഭാഗം പേർക്കും നെഞ്ചുവേദന, ശ്വാസതടസം,വിയർപ്പ്,ഓക്കാനം,ശരീരവേദന,തലകറക്കം എന്നിവയും കാണപ്പെടും . 

പരിശോധനകൾ നടത്തണം

ഒരു രോഗവുമില്ലെന്ന കാഴ്ചപ്പാടിൽ സ്ത്രീകൾ പലപ്പോഴും പരിശോധനകൾ നടത്താറില്ല . സ്ത്രീകളിലും ഹൃദയാഘാതം ഒരു സാധാരണ സംഭവമായി മാറിയെന്നാണ് ഡോക്ടർമാർ പറയുന്നത് . ഹൃദയസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് അറിയാതെ സ്ത്രീകൾ സങ്കീർണ്ണമായ അവസ്ഥയിലേക്ക് പോകുന്നു . വേണ്ടത്ര പരിശോധന നടത്താതെ രോഗനിർണ്ണയം മോശമാകും . അത് അപകടസാധ്യത കൂട്ടാനും മരണനിരക്ക് ഉയർത്താനും കാരണമാകും .  

കാരണങ്ങൾ

ആർത്തവവിരാമ സമയത്ത് ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവായതിനാൽ ആർത്തവവിരാമത്തിന് ശേഷം പുരുഷന്മാരെ പോലെതന്നെ സ്ത്രീകൾക്കും ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് . ഹൈപ്പർടെൻഷൻ,അമിതവണ്ണം തുടങ്ങിയ കാരണങ്ങളും ഹൃദയാഘാതത്തിന് കാരണമാകും .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News